തലേദിവസം കണ്ണൂരിലെത്താത്തത് താമസ സൗകര്യം ലഭ്യമല്ലാത്തതിനാല്‍; കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം ആഡംബര ഹോട്ടല്‍ സ്ഥാപിക്കുമെന്ന് യൂസഫലി

കണ്ണൂര്‍: (www.kvartha.com 10.12.2018) താമസ സൗകര്യത്തിനായി കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം ആഡംബര ഹോട്ടല്‍ സ്ഥാപിക്കുമെന്ന് യൂസഫലി. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് രണ്ട് വര്‍ഷത്തിനകം വിമാനത്താവളത്തിന് സമീപം ആഡംബര ഹോട്ടല്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലുലുവിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗം ട്വന്റി 14 ഹോള്‍ഡിംഗ്‌സാണ് ഹയാത്ത് ഹോട്ടല്‍ സ്ഥാപിക്കുക. ഇതിനായി വിമാനത്താവളത്തിന് സമീപം നാലര ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. 150 മുറികളുള്ള ഹോട്ടലും മിനി കണ്‍വെന്‍ഷന്‍ സെന്ററുമാണ് ഇവിടെ സ്ഥാപിക്കുന്നത്. ഭാവിയില്‍ ഫ്‌ലൈറ്റ് കിച്ചണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ തുടങ്ങാനും ആലോചിക്കുന്നുണ്ടെന്നും യൂസഫലി വ്യക്തമാക്കി.
Kannur, Kannur Airport, Kerala, News, M.A.Yusafali, MA Yusuffali plans to build luxury hotel in Kannur

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി ഈ മാസം എട്ടിന് തന്നെ കണ്ണൂരിലെത്തണമെന്ന് ആലോചിച്ചിരുന്നു. എന്നാല്‍ താമസ സൗകര്യം ലഭ്യമല്ലാത്തതിനാലാണ് കൊച്ചിയില്‍ ഇറങ്ങിയതെന്നും യുസഫലി വ്യക്തമാക്കി. ഞായറാഴ്ച രാവിലെ ഒമ്പതിന് കണ്ണൂരില്‍ വിമാനമിറങ്ങിയ യൂസഫലി ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷമാണ് അബുദാബിയിലേക്ക് തിരിച്ച് പോയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kannur Airport, Kerala, News, M.A.Yusaffali, MA Yusuffali plans to build luxury hotel in Kannur



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?