പാറാവുനിന്ന പോലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ചതിനുശേഷം പ്രതി സ്‌റ്റേഷനില്‍നിന്നു രക്ഷപെട്ടു
കൊച്ചി: (www.kvartha.com 05.12.2018) പാറാവുനിന്ന പോലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ചതിനുശേഷം പ്രതി സ്‌റ്റേഷനില്‍നിന്നു രക്ഷപെട്ടു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കും നാലുമണിക്കും ഇടയിലാണു നാടകീയ സംഭവം അരങ്ങേറിയത്. 200 ഓളം മോഷണ കേസുകളിലെ പ്രതിയായ പൊന്നാനി സ്വദേശി കംസീര്‍ എന്നുവിളിക്കുന്ന തഫ്‌സീര്‍ ദര്‍വേഷാണു സ്റ്റേഷനില്‍ നിന്നും രക്ഷപെട്ടത്.
ചൊവ്വാഴ്ചയാണ് ഇയാളെ കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി പിടികൂടിയതിനാല്‍ ബുധനാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കാനായിരുന്നു തീരുമാനം. ഇതേ തുടര്‍ന്ന് തഫ്‌സീറിനെ ലോക്കപ്പില്‍ കിടത്തി, പുറത്തുനിന്നും പൂട്ടി. രാവിലെയായപ്പോള്‍ പ്രഭാത കൃത്യങ്ങള്‍ നടത്തണം എന്നാവശ്യപ്പെട്ട തഫ്‌സീറിനും സഹതടവുകാരനും വേണ്ടി ലോക്കപ്പ് മുറി പോലീസ് തുറന്നു.
ലോക്കപ്പിന് പുറത്തിറങ്ങിയ പ്രതികള്‍ ഉടന്‍ പുറത്തേക്ക് ഓടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹതടവുകാരനെ പോലീസ് പിടികൂടിയെങ്കിലും തഫ്‌സീറിനെ പിടികൂടാനായില്ല. ഇയാള്‍ ഇതിനോടകം തന്നെ രക്ഷപ്പെട്ടു.
പാറാവു നിന്ന പ്രമോദ് എന്ന പോലീസുകാരന്റെ കണ്ണില്‍, രാത്രിയിലെ ഭക്ഷണത്തിനായി നല്‍കിയ കറി ഒഴിച്ചാണ് ഇയാള്‍ കടന്നുകളഞ്ഞത്. എറണാകുളം ബ്രോഡ്‌വേയിലെ നിരവധി കടകളിലെ മോഷണ കേസുകളില്‍ പ്രതിയാണ്. കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുകയാണ് ഇയാളുടെ രീതി.
കഴിഞ്ഞ ദിവസം അങ്കമാലി പോലീസില്‍ നിന്നും സെന്‍ട്രല്‍ പോലീസ് പരിധിയിലെ മോഷണ കേസുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. അതേസമയം പ്രതി രക്ഷപ്പെട്ടത് പോലീസിന് തലവേദനയായി. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചാല്‍ സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഫോണ്‍ നമ്പരുകള്‍: 90370 85388, 94979 62079, 94979 80427, 0484-2394500

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Burglar escaped from police custody in Kochi, Kochi, News, Robbery, Humor, Police, Police Station, attack, Court, Custody, Kerala.

Powered by Info News For You

Comments
Post a Comment