കുറുമ്പുകള്‍ ചിത്രങ്ങളാക്കി കുരുന്നുകള്‍; ആവേശം പകര്‍ന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ്

പത്തനംതിട്ട:(www.kvartha.com 09/12/2018) ആദ്യമൊരു മല, ഉദിച്ചുയര്‍ന്നു വരുന്ന സൂര്യന്‍, മലയിടുക്കുകളില്‍ നിന്ന് താഴേക്ക് ഒഴുകുന്ന പുഴ..... ഈ ചിത്രം വരയ്ക്കുമ്പോള്‍ ഒരു നിമിഷം ജില്ലാ കളക്ടര്‍ പി ബി നൂഹ് 'ഐ എ എസ്' പദവിയുടെ ഗൗരവം മാറ്റിവച്ച് കുസൃതി ചിരിയോടെ കുട്ടിയായി മാറി. ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളജില്‍ സംഘടിപ്പിച്ച ദേശീയ ബാലചിത്രരചന മത്സരത്തിന്റെ ഉദ്ഘാടന വേളയിലാണ് ജില്ലാ കളക്ടറും കുട്ടികള്‍ക്കൊപ്പം കൂടി ആവേശമായി മാറിയത്.

കുട്ടികളുടെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരത്തിലുള്ള ചിത്രരചനാ മത്സരങ്ങള്‍ ഏറെ സഹായകരമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സമ്മാനങ്ങള്‍ക്കു വേണ്ടി ആരും മത്സരങ്ങളില്‍ പങ്കെടുക്കരുത്. മറിച്ച് കുട്ടികളുടെ മനസിലുള്ള ആശയങ്ങളെ അതേപടി നിറം ചാലിച്ച് ക്യാന്‍വാസിലേക്ക് പകര്‍ത്തുവാന്‍ ഇത്തരത്തിലുള്ള വേദികള്‍ കൂടുതല്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനം വിപുലമാക്കണമെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. അഞ്ചു മുതല്‍ ഒന്‍പതു വയസു വരെ, പത്ത് മുതല്‍ പതിനാറ് വയസ് വരെ, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിരുന്നു മത്സരങ്ങള്‍.

News, Pathanamthitta, Kerala, District Collector, Inauguration, Children,District collector inaugurated children's drawing competition

രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്ര രചന മത്സരത്തില്‍ അറുപത് കുട്ടികളാണ് പങ്കെടുത്തത്. ഓരോ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും നാല് പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു ചിത്രരചനാ മത്സരം. നിങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം, ആനിമേഷന്‍ കഥാപാത്രങ്ങള്‍, ട്രെയിന്‍യാത്ര, കുടുംബചിത്രം, ഒരു യക്ഷിക്കഥയിലെ രംഗം, വിമാനയാത്ര, നൃത്തോത്സവം, സ്വച്ഛ് ഭാരത്, ഒരു അടുക്കള കാഴ്ച, ചരിത്ര സ്മാരകം, എന്നീ വിഷയങ്ങളെ ആസ്പദമാ ക്കിയായിരുന്നു മത്സരം.

തെരഞ്ഞെടുത്ത ഏറ്റവും നല്ല അഞ്ചു ചിത്രങ്ങള്‍ സംസ്ഥാന ശിശുക്ഷേമസമിതി അംഗങ്ങള്‍ക്ക് അയച്ചു കൊടുക്കും. പിന്നീട് സംസ്ഥാന തലത്തില്‍ നടത്തുന്ന ചിത്രരചനാ മത്സരത്തില്‍ വിജയികളാകുന്ന കുട്ടികളെ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ദേശീയ ചിത്രരചനാ മത്സരത്തില്‍ പങ്കെടുപ്പിക്കുമെന്ന് സമിതി അംഗങ്ങള്‍ പറഞ്ഞു.

അഞ്ച് മുതല്‍ ഒന്‍പത് വയസ് പ്രായമുള്ള വിഭാഗത്തില്‍ മേരി മാത പബ്ലിക് സ്‌കൂളിലെ നേഹ അനൂപ്, ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ ( പ്രമാടം) ശ്രീജ സുരേഷ്, എസ്.എന്‍ വി എല്‍ പി സ്‌കൂളിലെ റോഷ്നി കോശി, ഭവന്‍സ് വിദ്യാമന്ദിര്‍ സ്‌കൂളിലെ ആര്യ നന്ദ ജെ, ഗവണ്‍മെന്റ് എല്‍പി സ്‌ക്കൂളിലെ ( പ്രമാടം) നന്ദന ആര്‍ എന്നിവര്‍ വിജയികളായി. പത്ത് മുതല്‍ പതിനാറ് വയസ് വരെയുള്ള വിഭാഗത്തില്‍ പന്തളം എന്‍ എസ് എസ് ബിഎച്ച്എസ് സ്‌കൂളിലെ അനുരാഗ് എ.വി, നേതാജി എച്ച് എസ് എസ് പ്രമാടം സ്‌കൂളിലെ സ്നേഹ എസ് നായര്‍, മങ്ങാട് ന്യൂമാന്‍ സെന്‍ട്രല്‍ സ്‌കൂളിലെ അര്‍പ്പിത രജിത്, കോന്നി എസ് എന്‍ പബ്ലിക് സ്‌കൂളിലെ അഭിരാമി എസ് എസ്, നാരങ്ങാനം സാവിയോ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അരുണിമ പ്രദീപ് എന്നിവര്‍ വിജയികളായി. ഭിന്നശേഷി വിഭാഗത്തില്‍ അടൂര്‍ സി എസ് ഐ എച്ച് എസ് എസ് ഫോര്‍ പാര്‍ഷ്യലി ഹിയറിംഗ് സ്‌കൂളിലെ അല്ലു മോള്‍ എം, പൂവത്തൂര്‍ എസ് യു പി സ്‌കൂളിലെ അഭിഷേക് ബിനോയി തുടങ്ങിയവര്‍ വിജയികളായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, District Collector, Inauguration, Children,District collector inaugurated children's drawing competition


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?