കാഞ്ഞങ്ങാട് പത്ര ഏജന്റിന്റെ വില്‍പന സ്റ്റാള്‍ കത്തിച്ചു
കാഞ്ഞങ്ങാട് (www.evisionnews.co): പത്ര ഏജന്റ് ഇരിയ രാധാകൃഷ്ണന്റെ വില്‍പന സ്റ്റാള്‍ അജ്ഞാതര്‍ കത്തിച്ചു. ഇരിയ ടൗണില്‍ 25 വര്‍ഷത്തിലേറെക്കാലമായി പ്രവര്‍ത്തിക്കുന്ന സ്റ്റാളാണിത്. വിവധ പത്ര സ്ഥാപനങ്ങളുടെ കലണ്ടറുകള്‍, പ്രസിദ്ധീകരണങ്ങള്‍, കാല്‍ലക്ഷം രൂപ, എല്ലാം അഗ്നിക്കിരയായി. ഞായറാഴ്ച രാത്രി 11.30മണിയോടെയാണ് തീവച്ചത്. ആളിപ്പടരുന്ന തീ കണ്ട് തൊട്ടടുത്തെ സൂപ്പര്‍ മാര്‍ക്കറ്റ് കച്ചവടക്കാരന്‍ രാധാകൃഷ്ണനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ രാധാകൃഷ്ണന്‍ ഉടന്‍ പൊലീസിലും അഗ്നിശമന സേനയിലും അറിയിക്കുകയായിരുന്നു.
രണ്ടുലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. കെ.എസ്.എഫ്.ഇ ഏജന്റു കൂടിയാണ് രാധാകൃഷ്ണന്‍. കെ.എസ്.എഫ്.ഇയില്‍ അടയ്ക്കാനായി ഇടപാടുകാര്‍ നല്‍കിയ പണമാണ് അഗ്‌നിക്കിരയായതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. അമ്പലത്തറ എസ്.ഐ കെ.പി സതീഷിന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി.
Powered by Info News For You
Comments
Post a Comment