മാനസിക വളര്‍ച്ചയില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെ ഭാര്യയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ തടഞ്ഞുവച്ച് പോലീസില്‍ എല്‍പ്പിച്ചു
ഹരിപ്പാട്: (www.kvartha.com 04.12.2018) മാനസിക വളര്‍ച്ചയില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ ഭാര്യയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ തടഞ്ഞുവച്ച് പോലീസില്‍ എല്‍പ്പിച്ചു. കുമാരപുരം ഗ്രാമ പഞ്ചായത്ത് ചെന്നാട്ട് കോളനിയില്‍ മോഹനന്‍ (42) ആണ് പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം.
അച്ഛനും അമ്മയും സഹോദരനും ജോലിക്ക് പോയ സമയത്തായിരുന്നു അതിക്രമം. സമീപത്ത് തൊഴിലുറപ്പ് ജോലിക്ക് പോയ മാതാവ് വെള്ളം എടുക്കാനായി എത്തിയപ്പോഴാണ് മകളെ ഉപദ്രവിക്കുന്ന കാഴ്ച കാണുന്നത്.
തുടര്‍ന്ന് മറ്റുള്ളവരെ വിവരം അറിയിക്കുകയും പ്രതിയുടെ ഭാര്യയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ചേര്‍ന്ന് തൊഴിലുറപ്പ് സ്ഥലത്ത് തടഞ്ഞുവച്ച് ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. അതേസമയം ബന്ധുവായ പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് മോഹനന്റെ പേരില്‍ നിലവില്‍ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. ഹരിപ്പാട് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Immoral abuse; Police arrested one, News, Local-News, Molestation attempt, Crime, Criminal Case, Police, Arrested, Court, Remanded, Kerala.

Powered by Info News For You

Comments
Post a Comment