ശ്രീജിത്തിന്റെ കസ്റ്റഡി മരണം: പ്രതികളായ പോലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു
വരാപ്പുഴ (www.evisionnews.co): വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസിലെ പ്രതികളായ എല്ലാ പോലിസുകാരെയും സര്‍വീസില്‍ തിരിച്ചെടുത്തു. സി.ഐ ക്രിസ്പിന്‍ സാം, എസ്.ഐ ദീപക് എന്നിവരടക്കം ഏഴുപേരെയാണ് തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചത്. ഐ.ജി വിജയ് സാഖറെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത്.
ഇതില്‍ ക്രിസ്പിന്‍ സാം ഒഴികെയുള്ള പോലീസുകാര്‍ക്ക് എറണാകുളം റൂറലിലാണ് പോസ്റ്റിങ്. ഇവര്‍ ജില്ലാ പോലീസ് മേധാവിക്ക് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യണം. ക്രിസ്പിന്‍ സാമിനോട് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് അന്വേഷണം അവസാനിച്ചതിനാലാണ് ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതെന്ന് ഐജി വിജയ് സാക്കറെയുടെ ഉത്തരവില്‍ പറയുന്നു.
Powered by Info News For You

Comments
Post a Comment