നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനുനേരെ പട്ടാപ്പകല്‍ വെടിവെയ്പ്; പിന്നില്‍ അധോലോക സംഘം? ഹവാല ബന്ധം അന്വേഷിച്ച് പോലീസ്, സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും, നടിയെ ചോദ്യം ചെയ്യുന്നു
കൊച്ചി: (www.kvartha.com 16.12.2018) കോടികളുടെ തട്ടിപ്പു കേസിലെ പ്രതി നടി ലീന മരിയ പോളിന്റെ എറണാകുളം പനമ്പള്ളിനഗറിലുള്ള ആഡംബര ബ്യൂട്ടി പാര്‍ലറിന് നേരെ പട്ടാപ്പകല്‍ വെടിവയ്പ്പ്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തത്. ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നരമണിയോടെയായിരുന്നു സംഭവം.
പനമ്പള്ളിനഗറിലെ തിരക്കേറിയ സ്ഥലത്ത് ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന 'ദ നെയില്‍ ആര്‍ട്ടിസിറ്റി' എന്ന ബ്യൂട്ടി പാര്‍ലറിന് നേരെയാണ് വെടിവെയ്പ്പുണ്ടായത്. താഴത്തെ നിലയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ഫിഷ് ഹബ്ബ് എന്ന മത്സ്യവില്പനശാലയാണ്. ഇതിന്റെ വശത്തുകൂടിയുള്ള പടികളിലൂടെ മുകളിലെത്തിയ അക്രമികള്‍ ബ്യൂട്ടിപാര്‍ലറിന്റെ ഡോറിന് മുന്നില്‍ സെക്യൂരിറ്റി ജീവനക്കാരനെ കണ്ടതോടെ ചുവരിലേക്ക് രണ്ടു തവണ വെടിയുതിര്‍ക്കുകയായിരുന്നു.

എന്നാല്‍ പാര്‍ലറിന് ഉള്ളിലേക്ക് പ്രവേശിച്ചില്ല. ഈ സമയം രണ്ടു ജീവനക്കാരും രണ്ട് ഇടപാടുകാരും ഉള്ളിലുണ്ടായിരുന്നു. വെടിയുതിര്‍ത്ത ശേഷം പുറത്തിറങ്ങിയ അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ഏതുതരം തോക്കാണ് ഉപയോഗിച്ചതെന്ന് മനസിലാക്കാനായിട്ടില്ലെന്ന് തൃക്കാക്കര അസി. കമ്മിഷണര്‍ പി.പി.ഷംസ് പറഞ്ഞു.
അതേസമയം ആഡംബര ബ്യൂട്ടിപാര്‍ലറിന് നേരെയുണ്ടായ വെടിവയ്പ്പില്‍ ഹവാലാ ഇടപാടുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ലീനയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നും, വെടിവയ്പ് നടത്തിയത് ഭയപ്പെടുത്താനാണെന്നും പോലീസ് സംശയിക്കുന്നു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് ലീനയുടെ മൊഴിയെടുക്കും.
നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ മുമ്പ് പ്രതിയായ ലീന മരിയ പോളിനും പങ്കാളി സുഖാഷ് ചന്ദ്രശേഖറിനും രാജ്യത്തെ വന്‍കിട ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടേറ്റ് അടക്കം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് ദുബൈയിലുണ്ടായിരുന്ന ലീന പിന്നീട് ഹൈദരാബാദില്‍ എത്തിയിട്ടുണ്ടെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം.
ആരാണ് കൃത്യത്തിന് പിന്നിലെന്ന് ലീന മരിയ പോളിന്റെ മൊഴിയെടുത്താല്‍ വ്യക്തമാകുമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. മുംബൈ അധോലോകത്തിലെ രവി പൂജാരിയുടെ പേര് പറഞ്ഞായിരുന്നു ഭീഷണി. വെടിയുതിര്‍ത്തവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിത്.
സംഭവസമയത്ത് നടി സ്ഥലത്തുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് സംസ്ഥാനത്തിന് പുറത്തുള്ള നടിയുമായി പോലീസ് ഫോണില്‍ ബന്ധപ്പെട്ടു. ഇവര്‍ അടുത്ത ദിവസം നേരിട്ട് മൊഴി നല്‍കാനെത്തും. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ജെ. ഹിമേന്ദ്രനാഥ്, അസി. കമ്മിഷണര്‍ പി.പി.ഷംസ്, സൗത്ത് സി.ഐ. സിബി ടാേം എന്നിവരും ഫോറന്‍സിക് വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
അക്രമികളെ കണ്ടെത്താന്‍ ലീനയുടെ മൊഴികള്‍ കേസില്‍ നിര്‍ണായകമാണ്. ഇപ്പോള്‍ ഹൈദരാബാദിലുള്ള ലീനയോട് ഉടന്‍ കൊച്ചിയിലെത്താന്‍ നിര്‍ദേശിച്ചട്ടുണ്ട്. അതേസമയം, നഗരത്തിലെ സ്ഥിരം ക്രിമിനലുകളടക്കമുളളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികളിലേക്ക് കൃത്യമായി എത്താന്‍ പോന്ന വിവരങ്ങളൊന്നും ഇനിയും പോലീസിന് കിട്ടിയിട്ടില്ല.
ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോളിന് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ ചുവടു പിടിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. മുംബൈ അധോലോക നായകന്‍ രവി പൂജാരിയുടെ പേരിലാണു ലീനയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നത്. ഇരുപത്തിയഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഈ ഭീഷണി അവഗണിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതികാര നടപടിയാകാം വെടിവയ്‌പ്പെന്ന നിഗമനത്തിലൂന്നിയാണു പ്രാഥമികാന്വേഷണം. എന്നാല്‍ ഇതിനു പുറമെ മറ്റു സാധ്യതകളും പോലീസ് തേടുന്നുണ്ട്. ലീനയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരെയും അടുത്തിടെ നടിയുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നവരെയും കുറിച്ചുളള വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
ലീനയുമായി ശത്രുതയുളളവര്‍ ഗുണ്ടകളെ ഉപയോഗിച്ച് നടത്തിയ ക്വട്ടേഷന്‍ ആക്രമണമാകാം ഇതെന്നും പോലീസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് നഗരത്തിലെ സ്ഥിരം ക്രിമിനല്‍ കേസ് പ്രതികളെ കേന്ദ്രീകരിച്ചുളള അന്വേഷണം നടക്കുന്നത്. പ്രാഥമികാന്വേഷണത്തില്‍ പ്രതികളിലേക്ക് വെളിച്ചം വീശാന്‍ പോന്ന തെളിവുകളൊന്നും പോലീസിന് കിട്ടിയിട്ടില്ല.

അതേസമയം മുമ്പ് സാമ്പത്തിക തട്ടിപ്പുകളടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുളള ലീന മരിയ പോളിന്റെ അധോലോക ബന്ധങ്ങളെ കുറിച്ചുളള പ്രാഥമിക വിവര ശേഖരണവും പോലീസ് തുടങ്ങി. ഇതിന്റെ ഭാഗമായി ലീനയുമായി അടുപ്പം പുലര്‍ത്തുന്ന ചിലരെ പോലീസ് ചോദ്യം ചെയ്തു. ഏറെ വൈകാതെ ലീനയെ നേരിട്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം.
കാനറ ബാങ്കിന്റെ തമിഴ്‌നാട് അമ്പത്തൂര്‍ ശാഖയില്‍നിന്നു 19 കോടി രൂപയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളില്‍ 2013 മേയില്‍ ലീനയും കൂട്ടാളി സുഖാഷ് ചന്ദ്രശേഖറും അറസ്റ്റിലായിരുന്നു. അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ 'രണ്ടില' തിരിച്ചുകിട്ടാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് 50 കോടി രൂപ കോഴ വാഗ്ദാനം ചെയ്ത കേസില്‍ പണം ഹവാലയായി കൈമാറാന്‍ ശ്രമിച്ച കുറ്റത്തിനു സുഖാഷ് ചന്ദ്രശേഖറെ ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നു 10 കോടിരൂപ കൊച്ചി വഴിയാണു കടത്തിയതെന്ന് ആരോപണമുണ്ടായിരുന്നു.

ശേഖര്‍ റെഡ്ഡിയെന്ന വ്യാജപ്പേരിലാണു സുഖാഷ് തട്ടിപ്പുകള്‍ നടത്തിയത്. ഐഎഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞു ബംഗളൂരുവില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസുകളില്‍ 2010ല്‍ ലീനയെയും സുഖാഷിനെയും പോലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. കര്‍ണാടകയിലെ ഹുനസമാരനഹള്ളി ഡെന്റല്‍ കോളജില്‍ ലീന പഠിക്കുമ്പോഴാണു സുഖാഷിനെ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ അകന്നതായി ലീന സുഹൃത്തുക്കളോടു പറഞ്ഞിട്ടുണ്ട്. വെടിവയ്പു നടന്നതായി പറയപ്പെടുന്ന സലൂണിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഡെന്റല്‍ ക്ലിനിക്കിലുള്ളവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.
വിവിധ കേസുകളില്‍ അകപ്പെട്ടു സുഖാഷ് ജയിലിലാണെങ്കിലും ഇയാള്‍ ഉള്‍പ്പെടുന്ന ഹവാല റാക്കറ്റ് കൊച്ചിയില്‍ ഇപ്പോഴും സജീവമാണ്. ലീനയുടെ സ്ഥാപനത്തില്‍ ആക്രമണം നടത്തിയതിനു പിന്നില്‍ ഇവരുടെ പങ്കാണു പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസിന്റെ റെഡ് ചില്ലീസ് എന്ന സിനിമയിലൂടെയാണ് ലീന മരിയ പോള്‍ ശ്രദ്ധേയയായത്.
സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഹസ്ബന്റ്സ് ഇന്‍ ഗോവ, ലാല്‍ സംവിധാനം ചെയ്ത കോമഡി ആക്ഷന്‍ ത്രില്ലര്‍ കോബ്ര എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ടെലിവിഷന്‍ അവതാരകയായും സീരിയല്‍ നടിയായും രംഗത്തെത്തിയ ലീന നടന്‍ ജോണ്‍ ഏബ്രഹാമിനൊപ്പം മദ്രാസ് കഫേ എന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gangsters open fire at Kochi beauty parlour owned by actress Leena Maria Paul, escape in filmy style, Kochi, News, Trending, Actress, Gun attack, Police, Probe, Crime, Criminal Case, Cinema, Entertainment, Kerala.

Powered by Info News For You

Comments
Post a Comment