അക്രമം: ഉളിയത്തടുക്കയില്‍ തിങ്കളാഴ്ച ഉച്ചവരെ ഹര്‍ത്താല്‍

കാസര്‍കോട്:(www.kasargodvartha.com 16/12/2018) ഹിന്ദു സമാജോത്സവം കഴിഞ്ഞു പോകുന്നവര്‍ ഉളിയത്തടുക്കയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയതിലും പോലീസ് കടകള്‍ അടക്കാന്‍ ആവശ്യപ്പെട്ട് മൂന്ന് കടകളില്‍ അക്രമം നടത്തിയതിലും പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കടകള്‍ അടച്ച് ഹര്‍ത്താല്‍ നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അബൂബക്കര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

രാവിലെ 10 മണിക്ക് വ്യാപാരികള്‍ ഉളിയത്തടുക്ക ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒരു ഹോട്ടല്‍ ഉള്‍പെടെ മൂന്ന് കടകളിലാണ് പോലീസ് അക്രമം നടത്തിയതെന്ന് വ്യാപാരി നേതാക്കള്‍ പറഞ്ഞു. പരിപാടി കഴിഞ്ഞു പോകുന്നവര്‍ നടത്തിയ കല്ലേറിലും കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ ഒരു യുവാവിന് പരിക്കേറ്റിട്ടുണ്ട്. അക്രമങ്ങള്‍ നടന്ന ഉളിയത്തടുക്കയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ഡി സി സി പ്രസിഡന്റ് ഹക്കിം കുന്നില്‍ എന്നിവരുടെ നേതൃത്വത്തില്‍ ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു.



ഞായറാഴ്ച വൈകിട്ട് ഹിന്ദു സമാജോത്സവം കഴിഞ്ഞതിന് പിന്നാലെയാണ് ഉളിയത്തടുക്ക ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായത്. പോലീസിന്റെ ശക്തമായ ഇടപെടല്‍ മൂലം കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Harthal, Merchant-association,Harthal at Uliyathaduka on Monday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?