ട്രെയിനില്‍ നിന്നും വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്
ബേക്കല്‍ (www.evisionnews.co): യാത്രക്കിടയില്‍ ട്രെയിനില്‍ നിന്നുംവീണ് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ഒറീസയിലെ 48കാരനാണ് വ്യാഴാഴ്ച രാവിലെ കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന് സമീപം തീവണ്ടിയില്‍ നിന്നുംവീണത്. പരിക്കേറ്റ ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. റെയില്‍വെ ട്രാക്കില്‍ പരിക്കേറ്റ് കിടക്കുകയായിരുന്ന ഇയാളെ ബേക്കല്‍ പൊലീസ് സ്ഥലത്തെത്തിയാണ് സ്വകാര്യ ആസ്പത്രിയിലെത്തിച്ച ശേഷം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വീഴ്ചയില്‍ ഇയാളുടെ വലതുകൈ അറ്റു തൂങ്ങി. കാലിനും സാരമായ പരിക്കേറ്റിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment