കോ ലീ ബി സഖ്യമില്ല; മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ ബി ജെ പിയും യു ഡി എഫും നേര്‍ക്കുനേര്‍ മത്സരിക്കും

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.12.2018) 23ന് തെരഞ്ഞെടുപ്പ് നടക്കുന്ന കോട്ടച്ചേരി മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ അവസാന നിമിഷം കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യ നീക്കം പാളി. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ജില്ലാ നേതൃത്വത്തിന്റെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് സഖ്യനീക്കം പാളിയത്.

ഏറെക്കാലത്തെ കോ ലീ ബി സഖ്യം അവസാനിപ്പിച്ച് യുഡിഎഫും ബിജെപിയും നേര്‍ക്കുനേര്‍ മത്സരിക്കാനുള്ള തീരുമാനം നേരത്തെ കൈകൊണ്ടിരുന്നു. ഇതനുസരിച്ച് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ബിജെപിക്കെതിരെ പട നയിക്കാന്‍ മലയോരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മത്സരരംഗത്തിറങ്ങണമെന്ന തീരുമാനം നടപ്പിലായില്ല. മലയോര പ്രമുഖര്‍ പലരും മത്സരിക്കാന്‍ തയ്യാറായിരുന്നില്ല.

ഇതിനിടെ മുന്‍ പ്രസിഡണ്ട് സോമിമാത്യുവിന്റെ നേതൃത്വത്തില്‍ കോടോം-ബേളൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സമാന്തര നീക്കം നടത്തുകയും സോമിയെ മുന്നില്‍ നിര്‍ത്തി സൊസൈറ്റി പിടിക്കാന്‍ ബിജെപി കരുക്കള്‍ നീക്കുകയും ചെയ്തു. നാമനിര്‍ദേശ പത്രിക സമര്‍പ്പണം കഴിഞ്ഞിട്ടും കോണ്‍ഗ്രസിലെ ചേരിപ്പോര് അവസാനിപ്പിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും കോ ലീ ബി സഖ്യ സാധ്യത ഉരുത്തിരിഞ്ഞത്.

ഇതനുസരിച്ച് കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകളും ബിജെപിയും മൂന്ന് വീതം സീറ്റുകളും മുസ്ലിംലീഗ് രണ്ട് സീറ്റും പങ്കിട്ടെടുക്കാമെന്ന ധാരണയില്‍ ബുധനാഴ്ച വൈകിട്ടോടെ നേതാക്കള്‍ എത്തിച്ചേരുകയും ചെയ്തു. ഈ വിവരം പുറത്തുവന്നതോടെ കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും ജില്ലാ നേതൃത്വം ഇടപെട്ട് പ്രാദേശിക നേതൃത്വത്തിന് അന്ത്യശാസനം നല്‍കി.

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കേണ്ടതില്ലെന്ന് നിര്‍ദേശവും ലഭിച്ചു. ഇതേ തുടര്‍ന്നാണ് മത്സരരംഗത്ത് ഉറച്ച് നില്‍ക്കാന്‍ കോണ്‍ഗ്രസും മുസ്ലിംലീഗും തീരുമാനിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് നിലവിലുള്ള പ്രസിഡണ്ട് കെ ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം മത്സരിക്കും.

മുസ്ലിം ലീഗില്‍ നിന്ന് ഹസൈനാര്‍ ഹാജി പടന്നക്കാട്, മുഹമ്മദ്കുഞ്ഞി മാഹിന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്തംഗം കുഞ്ഞാമിന എന്നിവര്‍ മത്സരരംഗത്തുണ്ട്. ഇവര്‍ക്കു പുറമെ കോടോം-ബേളൂരിലെ എ കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും മത്സരരംഗത്തുണ്ട്. നിലവിലുള്ള വൈസ് പ്രസിഡണ്ട് ശങ്കരന്‍ വാഴക്കോട്ടിന്റെ നേതൃത്വത്തിലാണ് ബിജെപി അംഗങ്ങള്‍ മത്സരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Congress, BJP, UDF, Kanhangad, Marketing Society: BJP and UDF are against
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?