കാസര്‍കോട് എം.ജി റോഡ് നവീകരണത്തിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരത്തിലെ എം.ജി റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു. ഒരു മാസം മുമ്പാണ് സിറ്റിഗോള്‍ഡ് ജംഗ്ഷന്‍ മുതല്‍ ട്രാഫിക് ജംഗ്ഷന്‍ വരെ ഈ റോഡ് ഒരു കോടി രൂപ ചെലവില്‍ ബി.എം.ബി.സി ഉപയോഗിച്ച് നവീകരിച്ചത്. ഒന്നേക്കാല്‍ കിലോമീറ്റര്‍ ര്‍ൈഘ്യത്തില്‍ ഡ്രൈനേജും കൈവരിയും ഇന്റര്‍ലോക്ക് വിരിച്ച നടപ്പാതയും നിര്‍മിക്കാനാണ് പുതുതായി ലഭിച്ച രണ്ടുകോടി ചെലവൊഴിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
Powered by Info News For You

Comments
Post a Comment