മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍
ന്യൂഡല്‍ഹി (www.evisionnews.co): വിവാദമായ മുത്വലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി അംഗങ്ങള്‍ക്ക് കോണ്‍ഗ്രസും ബി.ജെ.പിയും വിപ്പ് നല്‍കി. മുസ്ലിം സ്ത്രീകളെ മുത്തലാഖ് ചൊല്ലിയാല്‍ പുരുഷന്മാര്‍ക്ക് മൂന്നുവര്‍ഷം തടവുശിക്ഷ നല്‍കുന്ന ബില്ലിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് ബില്ല് ഇന്ന് അവതരിപ്പിക്കുന്നത്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് അവതരിപ്പിക്കുക.
കഴിഞ്ഞ വ്യാഴാഴ്ച ലോക്സഭയില്‍ ശക്തമായ പ്രതിപക്ഷ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ബില്ല് സര്‍ക്കാര്‍ പാസാക്കിയത്. പ്രതിപക്ഷ കക്ഷികളെല്ലാം എതിര്‍ത്തതു കൊണ്ടുതന്നെ രാജ്യസഭയില്‍ ന്യൂനപക്ഷമായ സര്‍ക്കാരിന് ബില്ല് പാസാക്കിയെടുക്കുക അസാധ്യമാണ്.
കോണ്‍ഗ്രസിനു പുറമെ, തൃണമൂല്‍ കോണ്‍ഗ്രസ്, അണ്ണാ ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളും ബില്ലില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. വോട്ടെട്ട് ബഹിഷ്‌കരിച്ച് സഭയില്‍ നിന്നിറങ്ങുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് എം.പിമാര്‍ക്ക് ത്രീ-ലൈന്‍ വിപ്പാണ് നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റില്‍ ഹാജരാവണമെന്നാണ് നിര്‍ദേശം.
Powered by Info News For You

Comments
Post a Comment