പുറ്റിങ്ങല്‍ ദുരന്തം: ആരോപണ വിധേയയായ ഐ എ എസ് ഉദ്യോഗസ്ഥയെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസില്‍ രഹസ്യയോഗം

തിരുവനന്തപുരം : (www.kvartha.com 26.12.2018) പുറ്റിങ്ങല്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് മുന്‍പാകെ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനിരിക്കെ കേസില്‍ ആരോപണ വിധേയയായ ഐ.എ.എസ് ഉദ്യോഗസ്ഥയെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസില്‍ രഹസ്യയോഗം ചേര്‍ന്നത് വിവാദമാകുന്നു.

ജി.എസ്.ടി അഡീഷണല്‍ കമ്മീഷണറും മുന്‍ കൊല്ലം ജില്ലാ കലക്ടറുമായ ഷൈനാമോളെ ഉള്‍പ്പെടുത്തി നടത്തിയ രഹസ്യയോഗമാണ് വിവാദമായിരിക്കുന്നത്. അതേസമയം, അപകടത്തില്‍ പോലീസുകാരെ പ്രതികൂട്ടിലാക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ച് പോലീസ് സര്‍വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

Puttingal temple fire: Meeting in CM's office faces backlash over participation of former collector Shynamol, Thiruvananthapuram, News, Allegation, District Collector, Conference, Controversy, Police, Kerala

കഴിഞ്ഞ ഞായറാഴ്ച രാവിലെ 11മണിയ്ക്കായിരുന്നു യോഗം നടന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി നളിനി നെറ്റോ, ഷൈനമോള്‍, ഗവണ്‍മെന്റ് പ്ലീഡര്‍ അനന്തകൃഷ്ണന്‍, മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗം എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഫീസില്‍ ഇല്ലായിരുന്നു. 

ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം പോലീസില്‍ കെട്ടിവച്ച് ജില്ലാഭണകൂടത്തെയും അന്നത്തെ കലക്ടറെയും സംരക്ഷിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു യോഗത്തിന്റെ പ്രധാന ഉദ്ദേശം. ഗവണ്‍മെന്റ് പ്ലീഡറെ വിളിച്ചുവരുത്തിയിട്ടും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ യോഗത്തില്‍ ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.

ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ അധ്യക്ഷനായ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ മുന്‍ കൊല്ലം കലക്ടറായിരുന്ന ഷൈനമോള്‍ പ്രതിക്കൂട്ടിലാണ്. ഗവണ്‍മെന്റ് പ്ലീഡറുടെ മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൊണ്ട് സമ്മര്‍ദം ചെലുത്തി സര്‍ക്കാരിന്റെ സത്യവാങ്മൂലം തനിക്ക് അനുകൂലമാക്കി മാറ്റി നില ഭദ്രമാക്കാനാണ് ഷൈനമോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്യുന്നതെന്നാണ് പോലീസ് സേനയില്‍ നിന്നും ഉയരുന്ന ആക്ഷേപം.

പുറ്റിങ്ങല്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ആവശ്യപ്പെട്ട ഫയലുകള്‍ ഷൈനമോള്‍ സമര്‍പ്പിക്കാതെ പൂഴ്ത്തിയെന്ന ആരോപണം നിലനില്‍ക്കവേ ഇത്തരമൊരു യോഗത്തിലേക്ക് ആരോപണ വിധേയയായ ഉദ്യോഗസ്ഥയെ ക്ഷണിച്ചത് നിയമവിരുദ്ധമാണെന്നാണ് നിയമവൃത്തങ്ങളുടെ അഭിപ്രായം. ഈ മാസം 31ന് കമ്മീഷന്റെ അവസാന സിറ്റിംഗ് നടക്കാനിരിക്കെയാണ് യോഗം ചേര്‍ന്നത്. 2016 ഏപ്രില്‍ 10നായിരുന്നു പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം സംഭവിച്ചത്.

110പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം പോലീസിന്റെ തലയില്‍ കെട്ടിവച്ച് ജില്ലാ ഭരണകൂടം തലയൂരാന്‍ ശ്രമിക്കുന്നതായി നേരത്തെയും ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ കൊല്ലം കമ്മിഷണറടക്കം പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന നളിനി നെറ്റോയുടെ ആവശ്യം നേരത്തെ സര്‍ക്കാര്‍ തള്ളിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Puttingal temple fire: Meeting in CM's office faces backlash over participation of former collector Shynamol, Thiruvananthapuram, News, Allegation, District Collector, Conference, Controversy, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?