കേന്ദ്രമന്ത്രി രാംദാസ് അതവലെയുടെ മുഖത്തടിച്ചു; സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്ത് പാര്‍ട്ടി

അംബര്‍നാഥ് : (www.kvartha.com 09-12-2018) കേന്ദ്ര മന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവുമായ രാംദാസ് അതവലെയ്ക്ക് മുഖത്ത് അടിയേറ്റു. സെല്‍ഫിയെടുക്കാനെന്ന വ്യാജേന അടുത്തെത്തിയ യുവാവ് ചിത്രമെടുത്ത ശേഷം മന്ത്രിയുടെ മുഖത്ത് അടിക്കുകയായിരുന്നു. അംബര്‍നാഥില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം വേദിയില്‍ നിന്നും താഴേക്കിറങ്ങിയ ഉടനെയായിരുന്നു മന്ത്രിക്ക് അടിയേറ്റത്.

പ്രവീണ്‍ ഗോസായി എന്ന യുവാവാണ് മന്ത്രിയുടെ മുഖത്തടിച്ചത്. ഇയാള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനാണ്. മന്ത്രിയെ അടിച്ചയുടനെ പ്രവര്‍ത്തകര്‍ പ്രവീണ്‍ ഗോസായിയെ കൈയ്യേറ്റം ചെയ്തു. പിന്നീട് പോലീസ് എത്തി പ്രവീണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Union minister Ramdas Athawale slapped in Ambernath;

അതേസമയം പ്രവീണ്‍ മന്ത്രിയെ തല്ലാനുണ്ടായ കാരണം വ്യക്തമല്ല. പ്രവീണിനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ കൈയ്യേറ്റത്തില്‍ പ്രവീണിന് പരിക്കേറ്റിട്ടുണ്ട്.

മന്ത്രിക്ക് നേരെയുണ്ടായ ആക്രമണം മുന്‍ കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പാര്‍ട്ടി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍ പി ഐ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Republican Party of India has called for a statewide bandh on Sunday after party leader and Union minister Ramadas Athawale was assaulted during an event in Ambernath city.

Tags : Ambernath, Maharashtra Bandh, NewsTracker, Ramdas Athawale Slapped, Ramdas Athwale, Republican Party Of India, RPI




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?