അനുജന്‍മാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കാണാതായ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍; ദുരൂഹതയെന്ന് നാട്ടുകാര്‍

വള്ളികുന്നം: (www.kvartha.com 03.12.2018) അനുജന്‍മാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. വളളികുന്നം പുത്തന്‍ചന്ത ആര്യാട്ടുകാവ്, സുബിജാലയത്തില്‍ ശ്രീജയുടെ മകനും വള്ളികുന്നം അമൃത വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അനന്തുവിനെയാണ് (14) വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെയായിരുന്നു സംഭവം. അനുജന്‍മാരായ അഭിജിത്ത്, ആനന്ദ് എന്നിവരോടൊപ്പം വീട്ടുമുറ്റത്ത് സൈക്കിള്‍ ചവിട്ടി കളിച്ചു കൊണ്ടിരിക്കെ അനന്തുവിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. അഭിജിത്തും ആനന്ദും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിടപ്പുമുറിയിലെ ഉത്തരത്തില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

14-year-old boy hangs self to death, News, Local-News, Hang Self, Suicide, Police, Case, Natives, Complaint, Probe, Dead Body, Kerala.

തുടര്‍ന്ന് അനുജന്‍മാര്‍ തന്നെ കെട്ടറുത്ത് താഴെ ഇറക്കിയശേഷം അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വെട്ടിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോകും വഴിയാണ് അനന്തുവിന്റെ മരണം സംഭവിച്ചത്. അതേസമയം മാതാവ് ശ്രീജ പുറത്തുപോയ സമയത്ത് നടന്ന സംഭവമായതിനാല്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ പോലീസില്‍ പരാതി നല്കി.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അനന്തുവിനെ കളികളില്‍നിന്ന് അനുജന്‍മാര്‍ മാറ്റി നിറുത്തിയതില്‍ മനം നൊന്ത് തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. ശ്രീജയുടെ ആദ്യ വിവാഹത്തിലെ മകനാണ് അനന്തു. അനന്തുവിന്റെ പിതാവ് മരണമടഞ്ഞിരുന്നു. തിങ്കളാഴ്ച വിരലടയാള വിദഗ്ദ്ധര്‍ എത്തി തെളിവ് ശേഖരിക്കുമെന്ന് വളളികുന്നം എസ്.ഐ ഡോ.ബി. അനീഷ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 14-year-old boy hangs self to death, News, Local-News, Hang Self, Suicide, Police, Case, Natives, Complaint, Probe, Dead Body, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?