അബൂദാബിയില്‍ മലയാളി യുവാവിനെ കാണാതായി

അബൂദാബി: (www.kvartha.com 18-12-2018) അബൂദാബിയില്‍ മലയാളി യുവാവിനെ കാണാതായതായി പരാതി. 27കാരനായ ഹാരിസ് പൂമഠത്തിനെയാണ് ശനിയാഴ്ച മുതല്‍ കാണാതായത്. അല്‍ ഷംകാഹില്‍ നിന്നും ഡിസംബര്‍ എട്ടിനാണ് ഹാരിസ് അപ്രത്യക്ഷനാകുന്നത്.

ഡിസംബര്‍ എട്ടിന് അല്‍ ഷംകാഹില്‍ കാണാം എന്ന് പറഞ്ഞ് ഹാരിസ് സഹോദരന്‍ സുഹൈലിനെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ കുറിച്ച് ഒരറിവും ഇല്ല. സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ ഹാരിസിനെ കണ്ടെത്താനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഒരു റെസ്റ്റോറന്റില്‍ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു ഹാരിസ്.

Indian man goes missing in Abu Dhabi

ഹാരിസിന്റെ തിരോധാനത്തെ കുറിച്ച് സുഹൈല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് ഹാരിസിന്റെ പിതാവ് മരിച്ചത്. പതിനൊന്ന് സഹോദരങ്ങളില്‍ ഇളയവനാണ് ഹാരിസ്.

നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് ഹാരിസിനെ കാണാതാകുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: He said he has filed a police complaint and is also seeking help through social media to trace his brother. "We are doing everything possible to find him. Our mother in Kerala is desperate to hear from Haris. She has not eaten food for days now and is inconsolable."

Keywords: Gulf, UAE, Kerala, Malayalee, Missing


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?