വനിതാ മതില്‍: എസ്എന്‍ഡിപിയില്‍ പൊട്ടിത്തെറി; ശാഖകളില്‍ നിന്നും വെള്ളാപ്പള്ളിക്കെതിരെ പ്രതിഷേധം ഉയരുന്നു

മഞ്ചേശ്വരം: (www.kvartha.com 04.12.2018) വനിതാ മതില്‍ വിഷയത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേഷനെതിരെ ശാഖകളില്‍ പ്രതിഷേധം ഉയരുന്നു. നവോത്ഥാനം സംരക്ഷിക്കാന്‍ എന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച വനിതാ മതിലിന് വെള്ളാപ്പള്ളി പിന്തുണ പ്രഖ്യാപിച്ചതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

എസ് എന്‍ ഡി പി യൂണിയനുമായോ ശാഖകളുമായോ യാതൊരുവിധ ആശയവിനിമയവും നടത്താതെ ഏകപക്ഷീയമായാണ് വെള്ളാപ്പള്ളി നിലപാട് സ്വീകരിച്ചത് ദൗര്‍ഭാഗ്യകരവും ദുരഹങ്കാരത്തിന്റെ പരമാവധിയുമാണെന്ന് എസ്എന്‍ഡിപി മഞ്ചേശ്വരം ശാഖ യോഗം കുറ്റപ്പെടുത്തി.
Kasaragod, Kerala, News, SNDP, Controversy in SNDP unit on Women's wall

എന്നും ഈഴവ തീയ്യ സമുദായത്തിന് എതിരായി നിലനിന്ന സിപിഎമ്മിനെ പിന്തുണച്ച വെള്ളാപ്പള്ളിയെ ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. പ്രമേയം അവതരിപ്പിച്ചുകൊണ്ട് പ്രസിഡന്റ് അഡ്വ. നവീന്‍രാജ് പ്രസംഗിച്ചു.

വനിതാമതിലില്‍ അണിചേര്‍ന്നാല്‍ വിശ്വാസികള്‍ അത് പൊളിക്കുമെന്നും കാസര്‍കോട് മുതല്‍ പത്തനംതിട്ട വരെ എന്‍ ഡി എ നടത്തിയ യാത്രയില്‍ എസ് എന്‍ ഡി പി നേതാക്കളും സംബന്ധിച്ചതാണെന്നും യോഗം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, SNDP, Controversy in SNDP unit on Women's wall 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?