'മണ്ടന്‍ ചിന്ത' നടപ്പാക്കുന്നതില്‍ സന്തോഷം: മോദിയെ ട്രോളി രാഹുല്‍
ന്യൂഡല്‍ഹി (www.evisionnews.co): ജി.എസ്.ടി. നടപ്പാക്കുന്ന സമയത്ത് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെ ആനമണ്ടന്‍ ചിന്തയെന്ന് പരിഹസിച്ച നരേന്ദ്ര മോദി ഒടുവില്‍ അത് നടപ്പാക്കാനൊരുങ്ങുമ്പോള്‍ സ്വാഗതം ചെയ്യുകയാണ് രാഹുല്‍. ഒരിക്കലും നടക്കാതെ പോവുന്നതിനേക്കാള്‍ നല്ലതാണ് വൈകിയെങ്കിലും നടപ്പാക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.
നിത്യോപയോഗസാധനങ്ങളുള്‍പ്പെടെ 99ശതമാനം സാധനങ്ങളുടെയും നികുതിനിരക്ക് 18 ശതമാനത്തിനു താഴെയാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ പഴയ കാര്യം ഓര്‍മ്മപ്പെടുത്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ട്വീറ്റ്. ഗബ്ബര്‍ സിങ് ടാക്സിന്റെ ഗാഢനിദ്രയില്‍നിന്ന് കോണ്‍ഗ്രസിന് ഒടുവില്‍ മോദിയെ ഉണര്‍ത്താനായി.
ഉറക്കം തൂങ്ങുകയാണെങ്കിലും പണ്ട് ആക്ഷേപിച്ച കോണ്‍ഗ്രസിന്റെ 'മണ്ടന്‍ചിന്ത' ഇപ്പോഴെങ്കിലും അദ്ദേഹം നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. വൈകിയാണെങ്കിലും നടപ്പാക്കാതെ പോയില്ല നരേന്ദ്രജി' -രാഹുല്‍ ട്വീറ്റ് ചെയ്തതു. ശനിയാഴ്ച നടക്കാനിരിക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായാണ് രാഹുലിന്റെ ട്വീറ്റ്.
Powered by Info News For You

Comments
Post a Comment