ഉദുമ മണ്ഡലം അബൂദാബി കെഎംസിസി ക്രിക്കറ്റ് കാര്‍ണിവല്‍ ലോഗോ പ്രകാശനം ചെയ്തു
അബൂദാബി (www.evisionnews.co): അബൂദാബി കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് കാര്‍ണിവല്‍ -18 ഡിസംബര്‍ ഏഴിന് മുസ്സഫാ മസ്‌യാദ് മാള്‍ ഗ്രൗണ്ടില്‍ നടക്കും. പരിപാടിയുടെ ലോഗോ അഹല്യ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എസ്. ഭൂവനേശ്വരന്‍ വ്യവസായ പ്രമുഖന്‍ അഷ്‌റഫ് മവ്വലിന് നല്‍കി പ്രകാശനം ചെയ്തു. അബുദാബി ഹംദാന്‍ അഹല്യ ഹോസ്പിറ്റലില്‍ നടന്ന പരിപാടിയില്‍ അസി. അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ബിലാല്‍ അബ്ദുല്‍ കരീം, ഗസ്റ്റ് റിലേഷന്‍ എക്‌സിക്യൂട്ടിവ് മന്‍സൂര്‍ പൊവ്വല്‍, അബുദാബി കെ.എം.സി.സി ഉദുമ മണ്ഡലം പ്രവര്‍ത്തകരായ ആലൂര്‍ സലാം മാങ്ങാട്, സമീര്‍ കൊട്ടിക്കുളം, ഷമീം ബേക്കല്‍, ഹനീഫ് മാങ്ങാട് സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment