ഇന്ത്യന്‍ ഗുസ്തി ടീമിന് സഹായവുമായി ടാറ്റാ മോട്ടോഴ്‌സ്
മുംബൈ : (www.kvartha.com 20.12.2018) രാജ്യത്തെ ഗുസ്തി താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യവുമായി റെസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രധാന സ്‌പോണ്‍സറായ ടാറ്റാ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് , ടാറ്റാ മോട്ടോഴ്‌സ് എലൈറ്റ് റെസലേഴ്‌സ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
2020 ല്‍ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ഗുസ്തി ഇനത്തില്‍ സ്വര്‍ണം നേടുക എന്ന ലക്ഷ്യവുമായാണ് പരിപാടി ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി താരങ്ങള്‍ക്ക് ഏറ്റവും മികച്ച പരിശീലനവും സൗകര്യങ്ങളും ഒരുക്കും.
പുരുഷ, വനിതാ വിഭാഗങ്ങളിലെ ഗുസ്തി താരങ്ങള്‍ക്ക് പ്രത്യേകമായി പരിശീലനവും മറ്റും നല്‍കും. ഇതിനായി ആഗോള തലത്തില്‍ നിന്നുള്ള പ്രഗത്ഭരായ പരിശീലകരെ എത്തിക്കും. താരങ്ങളുടെ മാനസിക, ശാരീരിക ക്ഷമത ഉയര്‍ത്തുന്നതിനുള്ള പ്രത്യേക പരിശീലനങ്ങള്‍ നല്‍കും. പരിശീലനം സിദ്ധിച്ച ഫിസിയോ തെറാപിസ്റ്റുകള്‍, ബയോമെക്കാനിക്‌സ്, മാനസിക പരിശീലകര്‍, ന്യൂട്രീഷ്യനിസ്റ്റ് എന്നിവരുടെ സേവനവും താരങ്ങള്‍ക്ക് ലഭ്യമാക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Tata motors help Indian gusty team,Mumbai, News, Sports, Business, National.
Keywords: Tata motors help Indian gusty team,Mumbai, News, Sports, Business, National.
Powered by Info News For You

Comments
Post a Comment