എം.എസ്.എഫ് ചെങ്കള പഞ്ചായത്ത്: മുര്‍ഷിദ് മുഹമ്മദ് പ്രസി., അറഫാത്ത് കൊവ്വല്‍ ജന. സെക്ര


നെല്ലിക്കട്ട (www.evisionnews.co): എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടായി മുര്‍ഷിദ് മുഹമ്മദിനേയും ജനറല്‍ സെക്രട്ടറിയായി അറഫാത്ത് കൊവ്വലിനെയും ട്രഷറായി ഖാദി ബേവിയെയും തെരഞ്ഞെടുത്തു. നെല്ലിക്കട്ട പി.ബി.എം സ്‌കൂളില്‍ നടന്ന ഡെലിഗേറ്റ് കോണ്‍ഫറന്‍സ് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് ഉദ്ഘാടനം ചെയ്തു. ഖാലിദ് ഷാന്‍ അധ്യക്ഷത വഹിച്ചു. മുര്‍ഷിദ് മുഹമ്മദ് സ്വാഗതം പറഞ്ഞു. എം.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി കരീം കുണിയ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ഇബ്രാഹിം പള്ളങ്കോട് പ്രസംഗിച്ചു.

മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഇ. അബൂബക്കര്‍ ഹാജി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.ഡി.എ റഹ്മാന്‍, സി.ഐ ഹമീദ്, അസ്ഹറുദ്ധീന്‍ അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, ഗോള്‍ഡന്‍ റഹ്മാന്‍, റഫീഖ് വിദ്യാനഗര്‍, സി.ബി ലത്തീഫ്, അര്‍ഷാദ് എതിര്‍ത്തോട്, റഹീം പള്ളം, ഷാനിഫ് നെല്ലിക്കട്ട, സയ്യിദ് താഹ, അബൂബക്കര്‍ കരുമാനം, ഇബ്രാഹിം നെല്ലിക്കട്ട, അര്‍ഫാത്ത് കൊവ്വല്‍, ഖാദി ബേവി, അജമല്‍ മിര്‍ഷാന്‍, ഷഫാന്‍ ന്യൂ ബേവിഞ്ച, ശിഹാബ് പുണ്ടൂര്‍, ഗഫൂര്‍ ബേവിഞ്ച, ഹമീദ് ചെങ്കള, സിറാജ് എതിര്‍ത്തോട് സംബന്ധിച്ചു.

മറ്റുഭാരവാഹികള്‍: അജ്മല്‍ മിര്‍ഷാന്‍, ശിഹാബ് പുണ്ടൂര്‍, ഷഫാന്‍ ന്യൂ ബേവിഞ്ച (വൈസ് പ്രസി), സി.എ അബ്ദുല്‍ ഖാദര്‍, മനാന്‍ ചെങ്കള, ഷാനിഫ് എടനീര്‍, അനീസ് മാവിനക്കട്ട (സെക്ര), അര്‍ഷാദ് സി.എ, ബിലാല്‍ അഫ്രാദ്, ഷാദുലി തൈവളപ്പ്, ഫാറൂക് നാല്‍ത്തടുക്ക, സിനാന്‍ സി.ബി, തന്‍സീഫ് ചേരൂര്‍, സാബിത്ത് പി.സി, നാസര്‍ ചെര്‍ക്കള (വിംഗ് കണ്‍വീനര്‍മാര്‍).


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?