ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് നിരവധി പേര്‍ മരിച്ച സംഭവം: ദുരന്തം മനുഷ്യസൃഷ്ടി; പ്രസാദത്തില്‍ വിഷം കലര്‍ത്തിയത് പൂജാരി

ഹിമ്മാഡി: (www.kvartha.com 19.12.2018) ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രസാദത്തില്‍ വിഷം കലര്‍ത്തിയത് പൂജാരിയാണെന്ന് വ്യക്തമായി. താനാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്നു ഇതേ ക്ഷേത്രത്തിലെ പൂജാരി പോലീസിനോടു സമ്മതിച്ചു. ക്ഷേത്ര ഭരണസമിതിയിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍.

ഞായറാഴ്ച കര്‍ണാടകയിലെ ചാമരാജ്‌നഗറിലെ മാരമ്മ ക്ഷേത്രത്തിലാണ് പ്രസാദം കഴിച്ച് 15 പേര്‍ മരിക്കുകയും നിരവധി പേര്‍ അവശനിലയില്‍ ആശുപത്രിയിലാവുകയും ചെയ്ത സംഭവമുണ്ടായത്. ക്ഷേത്രത്തിലെ പൂജാരിയായ ദൊഡ്ഡയ്യയാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയത്. പ്രസാദമായി നല്‍കുന്ന ഭക്ഷ്യവസ്തുവില്‍ ഇയാള്‍ കീടനാശിനി കലര്‍ത്തുകയായിരുന്നു.

സുള്വാഡി സ്വദേശിയാണ് ദൊഡ്ഡയ്യ. ക്ഷേത്ര ട്രസ്റ്റ് തലവന്‍ ഇമ്മാഡി മഹാദേവ സ്വാമിയുടെ നിര്‍ദേശപ്രകാരമാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്ന് ദൊഡ്ഡയ്യ പോലീസിനു മൊഴി നല്‍കി. കുറ്റകൃത്യം നടത്തുന്നതിനായി ഇമ്മാഡി ദൊഡ്ഡയ്യയെ വാടകയ്‌ക്കെടുക്കുകയായിരുന്നു. ട്രസ്റ്റിലെ എതിര്‍വിഭാഗത്തെ അധിക്ഷേപിക്കാന്‍ വേണ്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നു വിഷം കലര്‍ത്തല്‍.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ ഏഴു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പുതിയ മൊഴികള്‍ക്കു പിന്നാലെ പോലീസ് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇമ്മാഡിയാണ് കേസില്‍ ഒന്നാം പ്രതി. ക്ഷേത്ര സെക്രട്ടറി അംബിക, ക്ഷേത്ര മാനേജര്‍ മാധേശ, ട്രസ്റ്റ് അംഗം ചിന്നപ്പി എന്നിവരും കേസില്‍ പ്രതികളാണ്.

ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ 100ല്‍ അധികം ഭക്തര്‍ പൂജാരി നല്‍കിയ വിഷം കലര്‍ന്ന പ്രസാദം കഴിച്ചിരുന്നു. ഇതില്‍ 15 പേര്‍ മരിച്ചു. മിക്കവരും ചാമരാജ്‌നഗറിലെയും മൈസുവിലെയും ആശുപത്രികളില്‍ ചികിത്സയിലാണ്. ആറുപേര്‍ വെന്റിലേറ്ററിലുമാണ്. വന്‍ വരുമാനമുള്ള ക്ഷേത്രമാണ് ചാമരാജ്‌നഗര്‍ ജില്ലയിലെ സുലവാഡിയില്‍ സ്ഥിതി ചെയ്യുന്ന കിച്ചുട്ടി മാരമ്മ ക്ഷേത്രം.


Keywords: Karnataka, News, Murder, Crime, Temple, Death, Amidst infighting, K’taka temple's trust head allegedly hired priest to poison prasadam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?