അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ മിന്നല്‍ പരിശോധന
കൊല്ലം: (www.kvartha.com 20.12.2018) കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ കൊല്ലം എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ സഹകരണത്തോടെ സ്വകാര്യ അന്തര്‍സംസ്ഥാന ബസുകളില്‍ സംയുക്ത പരിശോധന നടത്തി. ബുധനാഴ്ച പുലര്‍ച്ചെ നാല് മണി മുതല്‍ കൊല്ലം താലൂക്ക് ജംഗ്ഷനിലാണ് പരിശോധന.
ക്രിസ്തുമസ് പുതുവല്‍സരാഘോഷ വിപണി ലക്ഷ്യമിട്ട് അന്യ സംസ്ഥാനങ്ങളില്‍ നിന്നും മദ്യവും പുകയില ഉല്‍പ്പനങ്ങളും അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ സ്ലീപ്പര്‍, സെമിസ്ലീപ്പര്‍ ബസുകളില്‍ കടത്തിക്കൊണ്ട് വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം സിറ്റി പോലീസ് മേധാവി പി.കെ മധു ഐ.പി.എസിന്റെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തിയത്.
കൊല്ലം വഴി കടന്നു പോകുന്ന അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡിലെ സ്‌നിഫര്‍ ഇനത്തില്‍പ്പെട്ട മയക്ക് മരുന്ന് മണത്ത് പിടിക്കാന്‍ പരിശീലനം നേടിയ നായകളുടെ സേവനവും പരിശോധനയ്ക്ക് ഉപയോഗിച്ചു. സര്‍വീസ് നടത്തുന്ന സ്വകാര്യ അന്തര്‍സംസ്ഥാന ബസുകളുടെയെല്ലാം ഷെഡ്യൂള്‍ രാത്രി ആയതിനാല്‍ ഇത്തരം നിരോധിത വസ്തുകള്‍ കടത്തിക്കൊണ്ടു വരാനുളള സാധ്യത കണക്കിലെടുത്താണ് വിപുലമായ രീതിയില്‍ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
കൊല്ലം എ.സി.പി പ്രദീപ്കുമാര്‍, ഈസ്റ്റ് സി.ഐ മഞ്ജുലാല്‍, വെസ്റ്റ് സി.ഐ വി.എസ്.ബിജു, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ എം.നൗഷാദ്, കൊല്ലം എക്‌സൈസ് സി.ഐ ഐ.നൗഷാദ്, മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജികുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Inspection in Inter-State Private Buses, Kollam, News, Police, Inspection, Secret, Message, Kerala.

Powered by Info News For You

Comments
Post a Comment