കുരുമുളക് ചെടികള്‍ക്ക് കീടബാധ; പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞ് കര്‍ഷകര്‍

ചെറുതോണി:(www.kvartha.com 25/12/2018) പ്രളയത്തില്‍ എല്ലാം തകര്‍ന്നടിഞ്ഞ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി കാര്‍ഷികമേഖലയില്‍ കീടബാധ വ്യാപകമാകുന്നു. കനത്ത മഴയിലും കാറ്റിലും കുരുമുളക് വിളവെടുപ്പിന് പ്രായമാകുന്നതിനു മുമ്പേ വാടിക്കൊഴിഞ്ഞു പോയിരുന്നു.

പ്രളയത്തെ അതിജീവിച്ച കുരുമുളക് ചെടികള്‍ക്കാണ് ഇപ്പോള്‍ കീടബാധ ഉണ്ടായിരിക്കുന്നത്. കുരുമുളക് ചെടികള്‍ അപ്പാടെ ഉണങ്ങിക്കരിയുന്ന രോഗമാണ് കര്‍ഷകര്‍ ഇപ്പോള്‍ നേരിടുന്നത്. പുതിയ തൈകളും കായ്ഫലമുള്ളതുമായ കുരുമുളക് ചെടികളുടെ ഇലകള്‍ ആദ്യം മഞ്ഞ നിറത്തിലായിമാറുന്നു. പിന്നീട് ഇലകള്‍ ഉണങ്ങികരിഞ്ഞ് കൊഴിഞ്ഞുവീഴുകയാണ്. തുടര്‍ന്ന് ശിഖരങ്ങളും തണ്ടും ഉണങ്ങുന്നു. ഇതോടെ വിളവെടുപ്പിന് പാകമായിക്കൊണ്ടിരിക്കുന്ന കുരുമുളക് നിലംപൊത്തും. ഒപ്പം കുരുമുളക് ചെടിയും പൂര്‍ണമായും നശിക്കും.

News, Kerala, Farmers, Black pepper, Pestilence: Pepper farmers in dilemma

ഹൈറേഞ്ചില്‍ നിരവധി പ്രദേശങ്ങളില്‍ ഇത് വ്യാപകമായി കണ്ടുതുടങ്ങിയിട്ടുണ്ട്. കീടബാധയുണ്ടായതോടെ കുരുമുളക് കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്തിരിയാനൊരുങ്ങുകയാണ്. കരിക്കുംതോളം മേഖലയില്‍ നിരവധിപേരുടെ കുരുമുളക് തോട്ടത്തില്‍ രോഗബാധ കണ്ടെത്തിയിട്ടുണ്ട്. പ്രകൃതിക്ഷോഭത്തില്‍ കാര്‍ഷിക മേഖലപൂര്‍ണമായും തകര്‍ന്നപ്പോള്‍ കര്‍ഷകര്‍ക്ക് നേരിയ പ്രതീക്ഷ നല്‍കിയത് പ്രളയത്തെ അതിജീവിച്ച കുരുമുളക് ചെടിയായിരുന്നു.

സാമ്പത്തിക പ്രതിസന്ധിരൂക്ഷമായിരിക്കുമ്പോള്‍ കാര്‍ഷികോത്പന്നങ്ങള്‍ വ്യാപകമായി നശിക്കുന്നത് കര്‍ഷകരെ തീരാദുരിതത്തിലേക്ക് തള്ളിവിടുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Farmers, Black pepper, Pestilence: Pepper farmers in dilemma



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?