ഷാര്‍ജയില്‍ ബസ് യാത്രാ നിരക്ക് അപ്രതീക്ഷിതമായി വര്‍ധിപ്പിച്ചു; പുതുക്കിയ നിരക്ക് ഇങ്ങനെ
ഷാര്‍ജ: (www.kvartha.com 13.12.2018) ഷാര്‍ജയില്‍ ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചതായി ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്‌തു. ഒരു ദിര്‍ഹം മുതല്‍ മൂന്ന് ദിര്‍ഹം വരെയാണ് സിറ്റി, ഇന്റര്‍സിറ്റി ബസുകളിലെ നിരക്ക് വര്‍ധന. പുതുക്കിയ നിരക്ക് ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതായി ഷാര്‍ജ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
സിറ്റി റൂട്ടുകളില്‍ ഏഴ് ദിര്‍ഹമായിരുന്നിടത്ത് ഇനി എട്ട് ദിര്‍ഹമായിരിക്കും ഈടാക്കുക. സയര്‍ കാര്‍ഡില്‍ 5.5 ദിര്‍ഹത്തിന് പകരം ആറു ദിര്‍ഹം ഈടാക്കും. ഷാര്‍ജയില്‍ നിന്നും അബുദാബി, അല്‍ഐന്‍ എന്നിവിടങ്ങളിലേക്ക് മൂന്ന് ദിര്‍ഹത്തിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. നേരത്തെ 30 ദിര്‍ഹമായിരുന്നിടത്ത് ഇനി 33 ദിര്‍ഹം ഈടാക്കും.
മറ്റു പ്രധാന സ്ഥലങ്ങളിലേക്കുള്ള പുതിയ യാത്രാനിരക്കുകള്‍ ഇങ്ങനെ.
ബ്രായ്‌ക്കറ്റില്‍ പഴയ നിരക്ക്:- റാസല്‍ ഖൈമ- 27 (25), അജ്‌മാന്‍ - 6 (5), ഉമ്മുല്‍ ഖുവൈന്‍ - 17 (15), റാഷിദിയ - 12 (10), ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അല്‍കൂസ് ഇന്‍ഡസ്‌ട്രിയല്‍ ഏരിയ, മാള്‍ ഓഫ് എമിറേറ്റ്‌സ്, ജബല്‍ അലി - 17 (15).
ഷാര്‍ജ ടാക്‌സി നിരക്ക് രണ്ട് ദിര്‍ഹം വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ബസ് യാത്രാ നിരക്കുകളും വര്‍ധിപ്പിച്ചത്. അപ്രതീക്ഷിത നിരക്ക് വര്‍ധന പ്രവാസികളെ സാരമായി ബാധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sharjah, Fare, Passengers, Hike, New Fare, Bus fare increased by up to Dh3 in Sharjah, News, Bus, Passengers, Abu Dhabi, Gulf, World.

Powered by Info News For You

Comments
Post a Comment