പുഴമത്സ്യങ്ങള്‍ക്ക് പ്രിയമേറുന്നു; വില്പനശാലകളില്‍ വന്‍ തിരക്ക്
ഹരിപ്പാട്: (www.kvartha.com 19.12.2018) കേരളീയ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് മീന്‍കറിയും മീന്‍വറത്തതും. കടല്‍മത്സ്യങ്ങളില്‍ രാസവസ്തുക്കളുടെ ഉപയോഗം കൂടുതല്‍ ഉണ്ടെന്ന പരിശോധനഫലം പുറത്തുവന്നതോടെ കേരളീയരുടെ തീന്‍മേശകളില്‍ പുഴമീനുകള്‍ സ്ഥാനം പിടിച്ചു.
ഔഷധഗുണം ഏറെയുള്ള മീനുകളാണ് പുഴമീനുകള്‍. ഇവയെ ഭക്ഷിക്കുന്നതോടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു . പുഴമീനുകള്‍(ആറ്റുമീനുകള്‍)ഒമേഗാ ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ്.
ആസ്മക്കും, ഹൃദയാരോഗ്യ സംരക്ഷണത്തിനും, സാംക്രമികരോഗങ്ങളില്‍ നിന്ന് രക്ഷനേടുന്നതിനും , സോറിയാസിസ് പോലുള്ള ചര്‍മരോഗ അലര്‍ജികള്‍ക്കും, സ്തനാര്‍ബുദം തടയുന്നതിനും അത്യുത്തമമാണ് പുഴമീനെന്ന് ആരോഗ്യമേഖലയിലെ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. കടല്‍മീനുകളില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കലര്‍ത്തുന്നതായുള്ള രാസപരിശോധനാ ഫലങ്ങള്‍ പുറത്തുവന്നതും പുഴമീനുകള്‍ക്ക് പ്രിയമേറാനുള്ള മറ്റൊരു കാരണമാണ്.
പുഴയോരത്തും, വഴിയോരത്തും ഇതോടെ മീന്‍ വില്‍പനശാലകള്‍ സജീവമായി. പുഴയില്‍ നിന്നും തോടുകളില്‍നിന്നും ലഭിക്കുന്ന ശുദ്ധമായ മീനുകള്‍ തേടിയാണ് ആവശ്യക്കാര്‍ വില്‍പന ശാലകളിലും മത്സ്യബന്ധനം നടത്തുന്ന വള്ളക്കാരെയും തേടിയെത്തുന്നത്.
ചെറുവള്ളങ്ങളും വലകളും ഉപയോഗിച്ച് ഇപ്പോള്‍ ഇത്തരം ജലാശയങ്ങളില്‍ സജീവമാണ് തൊഴിലാളികള്‍. രാവിലെ തന്നെ പുഴയിലേക്ക് ഇറങ്ങും. വൈകുന്നേരം വരെ മത്സ്യബന്ധനം നടത്തിയാണ് ഇവര്‍ മടങ്ങുന്നത്. രാത്രിയും മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ സജീവമാണ്.
മത്സ്യത്തിന്റെ ലഭ്യത കുറവാണ്. എങ്കിലും ശുദ്ധമായ മത്സ്യമാണ് ലഭിക്കുന്നത്. ഇവ വാങ്ങാനും നിരവധി പേര്‍ പുഴയോരങ്ങളിലെ വില്‍പന ശാലകളിലും, വഴിയോര വില്‍പ്പനശാലകളിലും എത്തുന്നുമുണ്ട്. രുചിയേറിയ പുഴ മത്സ്യങ്ങള്‍ക്ക് എന്നും വിപണിയില്‍ ആവശ്യക്കാരുണ്ട്. പുഴയോരങ്ങളിലെ മത്സ്യവില്‍പന കേന്ദ്രങ്ങളാണ് ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്.
കൊഞ്ച്, കരിമീന്‍, വാള, വരാല്‍, ചേറുമീന്‍, കാരി, ചെമ്പല്ലി, പള്ളത്തി, പരല്‍ എന്നിവയും രോഹു, കറ്റ്‌ല, കുയില്‍, സില്‍വര്‍, മൃഗാള്‍ എന്നീ വളര്‍ത്തുമത്സ്യങ്ങളും പുഴകളില്‍ ധാരാളമുണ്ട്. തിലോപ്പിയ, പിരാന, ആഫ്രിക്കന്‍ മുഷി ,റെഡ് ബല്ലി എന്നീ നിരോധിച്ച മത്സ്യങ്ങളും ചെറുമീനുകള്‍ക്ക് ഭീഷണിയായി ജലാശയങ്ങളില്‍ സജീവമാണ് . പ്രളയകാലത്ത് ഫാമുകളില്‍ നിന്നും, മീന്‍കുളങ്ങളില്‍ നിന്നും ഒഴുക്കിനോടൊപ്പം പുഴകളിലെത്തിയവയാണ് ഇവ.
എന്നാല്‍ പുഴമീനുകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പല പദ്ധതികള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും പലപദ്ധതികളും വെള്ളത്തിലാകുകയാണ്. മത്സ്യകുഞ്ഞുങ്ങളെ പുഴകളില്‍ നിക്ഷേപിക്കാറുണ്ടെങ്കിലും വളര്‍ത്തുമത്സ്യങ്ങള്‍ ഇവയെ ഭക്ഷണമായി അകത്താക്കുകയാണ് പതിവ്. പുഴമീനുകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയണമെന്ന ആവശ്യം ശക്തമാകുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: River fish sale increase, Fishermen, Business, Health, Health & Fitness, Researchers, River, Threatened, Kerala.

Powered by Info News For You

Comments
Post a Comment