പൊതുസ്ഥലങ്ങളില്‍ നിസ്‌കാരം നിരോധിച്ച് പോലീസ് ഉത്തരവ്
ന്യൂഡല്‍ഹി: (www.kvartha.com 25.12.2018) പൊതുസ്ഥലങ്ങളില്‍ നിസ്‌കാരം നിരോധിച്ച് പോലീസ് ഉത്തരവ്. നോയിഡ പോലീസിന്റേതാണ് ഉത്തരവ്. പാര്‍ക്ക് പോലുള്ള പൊതുസ്ഥലങ്ങളില്‍ നമസ്‌കാരം നടത്തരുതെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സെക്ടര്‍ 58 ലെ പാര്‍ക്കില്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ നമസ്‌കാരം നടത്തുന്നതിനെതിരെ ചില ഹിന്ദു സംഘടനകള്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ് അധികവും വെള്ളിയാഴ്ചകളില്‍ ഇത്തരം സ്ഥലങ്ങളില്‍ നിസ്‌കരിക്കാനെത്തുന്നത്. ഇതേതുടര്‍ന്ന് നോയിഡയിലെ ബഹുരാഷ്ട്രക്കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ പൊതുസ്ഥലത്ത് നമസ്‌കാരം നടത്തിയാല്‍ കമ്പനികള്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന് നോട്ടീസില്‍ പറയുന്നു.
ഇത് വിവാദമായതോടെ, വിശദീകരണവുമായി പോലീസ് രംഗത്തെത്തി. ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യം വെച്ചല്ല നോട്ടീസെന്നും ഒരു മതത്തിന്റെയും പ്രാര്‍ഥനകള്‍ പൊതുസ്ഥലത്ത് നടത്തരുന്നതെന്നാണ് ഉദ്ദേശിക്കുന്നതെന്നും നോയിഡ എസ് പി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, News, Noida, Prayer, Namaz, Noida police prohibits religious activity like Friday prayer in a park

Powered by Info News For You

Comments
Post a Comment