മറ്റൊരാളുടെ അക്കൗണ്ടില്‍ പണമിടാന്‍ അയാളുടെ സമ്മതപത്രം ഹാജരാക്കണം; എസ്ബിഐ ഉത്തരവിനെതിരെ പ്രതിഷേധം, സമൂഹമാധ്യമങ്ങള്‍ പരിഹസിച്ച് കൊല്ലുന്നു; വൈകാതെ മറ്റ് ബാങ്കുകളും നടപ്പിലാക്കുമെന്ന് എസ് ബി ഐ

തിരുവനന്തപുരം : (www.kvartha.com 05.12.2018) മറ്റൊരാളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് അയാളുടെ സമ്മതപത്രം വേണമെന്ന എസ്ബിഐ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായി . മറ്റൊരാളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കണമെങ്കില്‍ അക്കൗണ്ട് ഉടമയുടെ സമ്മതപത്രം വേണമെന്ന വിചിത്രമായ ഉത്തരവ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് എസ്ബിഐ നടപ്പിലാക്കി തുടങ്ങിയത്.

ഉത്തരവ് പ്രകാരം മറ്റൊരാളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് അക്കൗണ്ട് ഉടമയുടെ സമ്മതപത്രം സമര്‍പ്പിക്കുകയോ പണമടയ്ക്കുന്ന സ്ലിപ്പില്‍ ഉടമയുടെ ഒപ്പ് രേഖപ്പെടുത്തുകയോ വേണം. പണമടയ്ക്കുന്നയാള്‍ എസ്ബിഐ ഇടപാടുകാരനാണെങ്കില്‍ സമ്മത പത്രം നല്‍കേണ്ടതില്ല. പകരം സ്വന്തം അക്കൗണ്ട് നമ്പര്‍ സ്ലിപ്പില്‍ രേഖപ്പെടുത്തണം. എസ്ബിഐയുടെ മിക്ക ബ്രാഞ്ചുകളിലും പുതിയ പരിഷ്‌കാരം വ്യക്തമാക്കി കൊണ്ടുള്ള ബോര്‍ഡുകള്‍ ഇതിനകം തന്നെ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്.

SBI's Multi-Option Deposit Scheme: Here Are 10 Things To Know, Thiruvananthapuram, News, Bank, Banking, Investment, SBI, Parents, Kerala, Business

അന്യസംസ്ഥാന തൊഴിലാളികളും വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും പഠിക്കുന്ന മക്കള്‍ക്ക് പണം അയച്ചു കൊടുക്കുന്ന മാതാപിതാക്കളുമാണ് പുതിയ ഉത്തരവ് പ്രകാരം ശരിക്കും വലഞ്ഞിരിക്കുന്നത്. എസ്ബിഐ അക്കൗണ്ടുള്ളവര്‍ എടിഎം കാര്‍ഡുമായി എത്തിയാല്‍ 40,000 രൂപ വരെ മറ്റ് എസ്ബിഐ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം.

അടിയന്തിര ആവശ്യങ്ങള്‍ക്ക് പണം നിക്ഷേപിക്കാനെത്തുന്നവരെ മടക്കി അയക്കരുതെന്ന നിര്‍ദേശവും തല്‍ക്കാലം എസ്ബിഐ നല്‍കിയിട്ടുണ്ട്. പുതിയ പരിഷ്‌കാരത്തില്‍ ഇടപാടുകാര്‍ കടുത്ത പ്രതിഷേധം ബാങ്ക് അധികൃതരെ അറിയിച്ചു കൊണ്ടിരിക്കുകയാണ്.. റിസര്‍വ് ബാങ്കിന്റെ ഉത്തരവ് പ്രകാരമാണ് പുതിയ പരിഷ്‌ക്കാരമെന്നും വൈകാതെ എല്ലാ ബാങ്കുകള്‍ക്കും ഈ നിര്‍ദേശം നടപ്പിലാക്കേണ്ടി വരുമെന്നുമാണ് എസ്ബിഐ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ആര്‍ബിഐയുടെ നിര്‍ദേശത്തില്‍ അവ്യക്തതകളുണ്ടെന്ന കാര്യം ബാങ്കുകള്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. എത്ര രൂപവരെ ഇതര അക്കൗണ്ടിലേക്ക് പണമായി നിക്ഷേപിക്കാമെന്ന കാര്യം വ്യക്തമാക്കുന്നില്ല. ഇത് സംബന്ധിച്ച ഒരു വിവരവും നിര്‍ദേശത്തിലില്ല. മെഷീന്‍ വഴി പണം ഡെപ്പോസിറ്റ് ചെയ്യുന്നവരുടെ കാര്യത്തില്‍ നിയന്ത്രണം എങ്ങനെ സാധ്യമാകുമെന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

അതിനിടെ എസ്.ബി.ഐയുടെ പുതിയ മാറ്റത്തെ സോഷ്യല്‍ മീഡിയ കൊല്ലാകൊല ചെയ്യുകയാണ്. നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.

Keywords: SBI's Multi-Option Deposit Scheme: Here Are 10 Things To Know, Thiruvananthapuram, News, Bank, Banking, Investment, SBI, Parents, Kerala, Business.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?