ബി ജെ പിക്കാരെ കണ്ടാല്‍ തല്ലുമെന്ന് ഇന്‍ഡോറില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ഇന്‍ഡോര്‍: (www.kvartha.com 18.12.2018) ബി ജെ പിക്കാരെ കണ്ടാല്‍ തല്ലുമെന്ന് ഇന്‍ഡോറില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എനിക്ക് വോട്ടുചെയ്യാത്തവരാണ് ബി.ജെ.പിക്കാര്‍. അതുകൊണ്ടുതന്നെ അവരെ കണ്ടാല്‍ തല്ലും. അവര്‍ക്ക് അഭയം കൊടുക്കുകയും ചെയ്യരുത്. മധ്യപ്രദേശില്‍ ഇന്‍ഡോര്‍ 3 നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടി തോറ്റമ്പിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശ്വിന്‍ ജോഷിയാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്‍ഡോറിലെ പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

മുതിര്‍ന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയുടെ മകനായ ആകാശിനോടാണ് ഇദ്ദേഹം തോറ്റത്. ഇന്‍ഡോറില്‍ 5751 വോട്ടുകള്‍ക്കാണ് അശ്വന്‍ തോറ്റത്. വോട്ട് ചെയ്യാത്തവരെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവും കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയുമായ അര്‍ച്ചന ചിറ്റ്‌നിസും ഈ തെരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. ചേരികളില്‍ കൈലാഷിന്റെ ആളുകള്‍ പണം നല്‍കുന്നതായി തെരഞ്ഞെടുപ്പുവേളയില്‍ ജോഷി ആരോപിച്ചിരുന്നു. എന്നാല്‍ കമ്മിഷനെ സമീപിച്ചില്ല.

‘Will beat BJP people, don’t give them shelter’: Congress candidate Ashwin Joshi after his defeat in MP polls, Congress, BJP, Election, Madhya pradesh, Criticism, Threatened, National.

കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്നവരുടെ ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കാനും ജോഷി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ പോലീസ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചിരുന്നു. ഇതിന് പുറമെ നിയമവിരുദ്ധമായി മദ്യം വില്‍ക്കുന്നവരുടെയും, ഗുണ്ടകളുടെയും ചൂതാട്ടക്കാരുടെയും പ്രത്യേക പട്ടികയുണ്ടാക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ സംസ്ഥാനത്തുനിന്ന് തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: ‘Will beat BJP people, don’t give them shelter’: Congress candidate Ashwin Joshi after his defeat in MP polls, Congress, BJP, Election, Madhya pradesh, Criticism, Threatened, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?