നിപയ്ക്ക് പിന്നാലെ കേരളത്തില്‍ കോംഗോ പനി ഭീഷണി; യു എ ഇയില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശിക്ക് പനി സ്ഥിരീകരിച്ചു
തിരുവനന്തപുരം: (www.kvartha.com 03.12.2018) യു.എ.ഇയില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശിയെ കോംഗോ പനി ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴിയാണ് ഈ രോഗം മനുഷ്യരിലേക്ക് പടരുന്നത്. അതേസമയം മനുഷ്യരില്‍ നിന്നും ശരീരസ്രവങ്ങള്‍, രക്തം എന്നിവ വഴി പകരുന്നു. ഈ പനി ബാധിച്ച 40 ശതമാനം പേരും മരിക്കുമെന്നാണ് കണക്ക്.
നവംബര്‍ 27ന് യു.എ.ഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് കോംഗോ പനി സ്ഥിരീകരിച്ചത്. കഠിനമായ പനിയെത്തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കോംഗോ പനി എന്ന് സ്ഥിരീകരിക്കുന്നത്. ഇയാളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേരത്തെ തന്നെ ചികിത്സ തേടിയതിനാല്‍ ഇയാളുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
വിദേശത്ത് നിന്നും രോഗബാധയുണ്ടായതിനാല്‍ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത കുറവാണെന്നാണ് വിവരം. എന്നാല്‍ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Congo fever: Malappuram native under treatment, first time in Kerala, Thiruvananthapuram, News, Health, Health & Fitness, Patient, hospital, Treatment, Malappuram, Kerala.
Keywords: Congo fever: Malappuram native under treatment, first time in Kerala, Thiruvananthapuram, News, Health, Health & Fitness, Patient, hospital, Treatment, Malappuram, Kerala.
Powered by Info News For You

Comments
Post a Comment