അംബാനിയുടെ മകളുടെ വിവാഹത്തിന് അമീര്‍ ഖാന്‍ അടക്കമുള്ള താരങ്ങള്‍ ഭക്ഷണം വിളമ്പിയതിനെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ; മറുപടിയുമായി അഭിഷേക് ബച്ചന്‍

മുംബൈ: (www.kvartha.com 18-12-2018) മുകേഷ് അംബാനിയുടെ മകളുടെ വിവാഹത്തിന് ബോളീവുഡ് താരങ്ങള്‍ ഭക്ഷണം വിളമ്പിയതിനെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ. അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹത്തിനാണ് അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ആമീര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പിയത്. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഇതിനെ പ്രശംസിച്ചുവെങ്കിലും ഭൂരിഭാഗം പേരും താരങ്ങളുടെ ഈ പ്രവൃത്തിയെ ചോദ്യം ചെയ്തു.

ഡിസംബര്‍ 12നാണ് ഇഷയും ആനന്ദ് പിരമലും വിവാഹിതരായത്. അത്യാഡംബര പൂര്‍വ്വം ഉദയ്പൂരിലും മുംബൈയിലുമായാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. രാഷ്ട്രീയ, വ്യവസായ, സിനിമ രംഗത്തെ പ്രമുഖര്‍ ചടങ്ങുകളില്‍ സംബന്ധിച്ചിരുന്നു.

Video: Bachchan explains why Bollywood stars served food at Ambani wedding
ഭാര്യയും അച്ഛനും ഭക്ഷണം വിളമ്പി വിവാദത്തില്‍ അകപ്പെട്ടതോടെ അഭിഷേക് ബച്ചന്‍ വിശദീകരണവുമായി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അഭിഷേക് വിമര്‍ശനത്തിന് മറുപടി നല്‍കിയത്. വരന്റെ വീട്ടുകാര്‍ക്ക് വധുവിന്റെ വീട്ടുകാര്‍ ഭക്ഷണം വിളമ്പി നല്‍കുന്നത് പരമ്പരാഗത ആചാരമാണെന്ന് അഭിഷേക് പറഞ്ഞു. സജ്ജന്‍ ഘോട്ട് എന്ന് വിളിക്കുന്ന ആചാരമാണിതെന്നും ഇതില്‍ വിമര്‍ശന വിധേയമാക്കേണ്ട ഒന്നുമില്ലെന്നും അഭിഷേക് പറയുന്നു.

താരങ്ങള്‍ ഭക്ഷണം വിളമ്പുന്നതിന്റെ വീഡിയോകള്‍ കാണാം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: When Indian billionaire Mukesh Ambani's daughter Isha Ambani tied the knot with Anand Piramal on December 12, the internet was inundated with pictures of the big fat wedding that witnessed big-wigs from Bollywood, politics and business.

Keywords: National, Entertainment, Abhishek Bachchan 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?