കാറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോട്ടയം:(www.kvartha.com 25/12/2018) കാറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെ കൊല്ലം - തേനി ദേശീയപാതയില്‍ മണര്‍കാടിന് സമീപം മാധവന്‍പടിയിലാണ് അപകടം. ഞാലിയാകുഴി സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് വിവരം. കാര്‍ യാത്രികരായ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോട്ടയത്തും നിന്നും കുമളിക്ക് പോവുകയായിരുന്ന കോട്ടയം കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ലിമിറ്റഡ് സ്‌റ്റോപ്പ് ഓര്‍ഡിനറി ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ബസ് ഡ്രൈവര്‍ ജയകുമാറിനെയും യാത്രികരില്‍ ചിലരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കാറിന്റെ അമിത വേഗതയണ് അപകടകാരണമെന്നാണ് വിവരം. കാറിലിടിച്ച് ശേഷം ബസ് റോഡരികിലെ മരത്തിലിടിച്ച് നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. അല്ലെങ്കില്‍ സമീപത്തെ പാടത്തേക്ക് മറിയുമായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, Accident, Death, Injured, Car, Hospital, Youth dies in accident

Powered by Info News For You

Comments
Post a Comment