അച്ഛനെ പോലെ തന്നെ എനിക്കും അധികാരത്തോട് ആര്‍ത്തിയില്ല: ജ്യോതിരാദിത്യ സിന്‍ഡ്യ
ന്യൂഡല്‍ഹി: (www.kvartha.com 15-12-2018) മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയാകാന്‍ കഴിയാത്തതില്‍ തനിക്ക് വിഷമമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്‍ഡ്യ. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ താന്‍ സ്വീകരിക്കുന്നുവെന്നും സിന്‍ഡ്യ.
പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തീകമാക്കുന്നത് ജീവിതത്തില്‍ പ്രധാനമാണ്. ഇക്കാര്യത്തില്‍ ഞാന്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിനൊപ്പമാണ്. കമല്‍ നാഥിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തിനെതിരെ താന്‍ പ്രതിഷേധിച്ചിട്ടില്ലെന്നും സിന്‍ഡ്യ പറഞ്ഞു.
ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയാല്‍ താന്‍ നിരസിക്കുമെന്ന റിപോര്‍ട്ടിനേയും സിന്‍ഡ്യ തള്ളി. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുക എന്നത് ഏതൊരു പ്രവര്‍ത്തകന്റേയും കടമയാണ്. പാര്‍ലമെന്റില്‍ എന്റെ പാര്‍ട്ടിയുടെ ചീഫ് വിപ്പ് ഞാനാണ്. എനിക്ക് കൂടുതല്‍ പദവി നല്‍കാന്‍ പാര്‍ട്ടി തീരുമാനിക്കുന്നെങ്കില്‍ അത് സ്വീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കുക എന്നതാണ് പ്രധാനം.
അതേസമയം പ്രായമോ അനുഭവ സമ്പത്തോ വെച്ച് കഴിവിനെ അളക്കുന്നത് ശരിയല്ലെന്ന് സിന്‍ഡ്യ പറഞ്ഞു. അച്ഛനെ പോലെ തന്നെ തനിക്കും അധികാരത്തോട് ആര്‍ത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്‍ഡ്യയുടെ മകനാണ് ജ്യോതിരാദിത്യ സിന്‍ഡ്യ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: NEW DELHI: Congress leader Jyotiraditya Scindia today claimed that he has no regrets about not being appointed as the Madhya Pradesh chief minister, saying that he had simply "accepted" what the party high command told him to do.
Keywords: National, Madhya Predesh, Jyothiraditya Scindia

Powered by Info News For You

Comments
Post a Comment