മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ അധികഭൂമി കണ്ടുകെട്ടാനൊരുങ്ങി സര്‍ക്കാര്‍

(www.evisionnews.co) നിയമം ലംഘിച്ച് പരിധിലധികം ഭൂമി കൈവശപ്പെടുത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന് മലയാള സിനിമാ രംഗത്തെ നടീനടന്മാരടക്കമുള്ള പ്രമുഖരുടെ കൈവശമുള്ള അധികഭൂമി കണ്ടെത്തി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. കേരള ആര്‍ട്‌സ് ലവേഴ്സ് അസോസിയേഷന്റെ നിവേദനത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമുള്ള നടപടി.
പരാതി മുഖ്യമന്ത്രി അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖേന റവന്യൂ മന്ത്രിക്ക് കൈമാറി. മന്ത്രിയുടെ നിര്‍ദേശപ്രകാരം ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഇതില്‍ തുടര്‍നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടമായി സിനിമക്കാരുടെ ഭൂവിവരം ശേഖരിച്ച് നല്‍കാനാണ് കളക്ടര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദേശം. ആരോപണം ശരിയെന്നുകണ്ടാല്‍ തുടര്‍നടപടിയുണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
നടീനടന്മാര്‍ക്കും സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കുമെല്ലാം നിയമം ബാധകമാണെന്നും നിവേദനം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടിയെന്നും 15 ഏക്കറിലധികം ഭൂമിയുള്ള എല്ലാവരെയും കണ്ടെത്തി തിരിച്ചുപിടിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ലാന്‍ഡ് ബോര്‍ഡ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Powered by Info News For You
Comments
Post a Comment