സ്വന്തം ഭാഷ ഉപയോഗിക്കാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തിരിച്ചടിയാകുന്നു: കെ. ജയകുമാര്‍
കോട്ടയം: (www.kvartha.com 13.12.2018) പഠിക്കുന്ന ഭാഷയില്‍ ചിന്തിക്കാനും ചിന്തിക്കുന്ന ഭാഷയില്‍ പഠിക്കാനും കഴിയാതെ പോകുന്നതാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് മലയാളി നേരിടുന്ന വെല്ലുവിളിയെന്ന് മലയാള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍. കോട്ടയം സി.എം.എസ്. കോളജില്‍ റവ. റിച്ചാര്‍ഡ് കോളിന്‍സ് സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ സര്‍വകലാശാലകളും അധ്യാപകരും അറിവുല്‍പ്പാദകരായി മാറുന്നില്ല. മാതൃഭാഷയില്‍ അറിവ് ഉല്‍പ്പാദിപ്പിക്കാത്തതിനാല്‍ നാം അറിവിന്റെ ഉപഭോക്താക്കള്‍ മാത്രമായി ചുരുങ്ങുന്നു. ഇതിനു പരിഹാരമായി മാതൃഭാഷയിലൂടെയുള്ള പഠനത്തിലൂടെ അറിവുല്‍പ്പാദനത്തിനുള്ള സാഹചര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. മലയാളവിഭാഗം അധ്യാപിക ഡെയ്‌സി എബ്രഹാം കോളിന്‍സ് അനുസ്മരണ പ്രഭാഷണം നടത്തി. കോളജ് ബര്‍സാര്‍ റവ. ജേക്കബ് ജോര്‍ജ്, മലയാളിവിഭാഗം അധ്യക്ഷ മിനി മറിയം സഖറിയ, അധ്യാപിക ശാന്തിനി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: K Jayakumar speech about Malayalam language in students, Kottayam, News, Education, Students, Study, Malayalam, Kerala.
Keywords: K Jayakumar speech about Malayalam language in students, Kottayam, News, Education, Students, Study, Malayalam, Kerala.
Powered by Info News For You

Comments
Post a Comment