മതിയായ ടിക്കറ്റില്ലെന്ന് പറഞ്ഞ് യാതൊരു ദാക്ഷിണ്യവുമില്ലാതെ ഓരോ കോച്ചില്‍ നിന്നും ഇറക്കിവിട്ടു; തക്കസമയത്ത് ശരിയായ ചികിത്സ ലഭിക്കാതെ ഹൃദ്രോഗബാധിതയായ ഒന്നര വയസുകാരിക്ക് അമ്മയുടെ മടിയില്‍ കിടന്ന് ദാരുണാന്ത്യം: സംഭവം മലപ്പുറത്ത്

മലപ്പുറം: (www.kvartha.com 27.12.2018) റെയില്‍വെ ഉദ്യോഗസ്ഥരുടെ അവണനയെ തുടര്‍ന്ന് കൃത്യസമയത്ത് ചികിത്സയും മതിയായ യാത്രാ സൗകര്യവും ലഭിക്കാതെ ഹൃദ്രോഗബാധിതയായ ഒന്നര വയസുകാരി മാതാവിന്റെ മടിയില്‍ കിടന്ന് ദാരുണമായി മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ കെ.സി ഹൗസില്‍ ഷമീര്‍ - സുമയ്യ ദമ്പതികളുടെ മകള്‍ മറിയമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മരിച്ചത്.

ജനറല്‍ കംപാര്‍ട്‌മെന്റ് ടിക്കറ്റ് മാത്രം ലഭിച്ച ഇവര്‍ കുഞ്ഞിന് അസുഖമായതിനാല്‍ മറ്റ് യാത്രക്കാര്‍ പറഞ്ഞതനുസരിച്ച് സ്ലീപ്പര്‍ കോച്ചില്‍ കയറിയാണ് യാത്ര ചെയ്തത്. എന്നാല്‍ ടിക്കറ്റ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ അസുഖബാധിതയായ കൈക്കുഞ്ഞുണ്ടെന്ന വിചാരം പോലുമില്ലാതെ ഇവരോട് അടുത്ത സ്‌റ്റേഷനിലിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. കുഞ്ഞിന്റെ അവസ്ഥപോലും പരിഗണിക്കാതെയാണ് ഇവരെ വളരെ ക്രൂരമായി ഓരോ സ്‌റ്റേഷനിലും ഇറക്കിവിട്ടതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

Toddler dies on her mother's lap after getting thrown out from train, Malappuram, News, Child, Hospital, Treatment, Allegation, Parents, Kerala.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ മലപ്പുറം കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനിലാണ് മനുഷ്യ മനസിനെ നടുക്കുന്ന സംഭവം അരങ്ങേറിയത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ഒരുമാസം മുമ്പാണ് മറിയത്തിന് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ കഴിഞ്ഞദിവസം പനി ബാധിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ തന്നെയുള്ള ആശുപത്രിയില്‍ കുഞ്ഞിനെ കാണിച്ചു.

ശ്രീചിത്രയില്‍ വിളിച്ചപ്പോള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അങ്ങോട്ടേക്കുള്ള യാത്രയ്ക്കായി റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ ജനറല്‍ ടിക്കറ്റ് മാത്രമാണ് ലഭിച്ചത്. ജനറല്‍ കോച്ചില്‍ കുട്ടിയെ കൊണ്ടുപോകുന്നത് അപകടമാണെന്നത് കൊണ്ട് സ്ലീപ്പര്‍ കോച്ചില്‍ കയറി. എന്നാല്‍ മതിയായ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടി ടിക്കറ്റ് പരിശോധകര്‍ ഓരോ സ്‌റ്റേഷനിലും ഇറക്കിവിടുകയായിരുന്നു ഒടുവില്‍ ഗത്യന്തരമില്ലാതെ സുമയ്യ ലേഡീസ് കംപാര്‍ട്ട്‌മെന്റിലും ബഷീര്‍ ജനറല്‍ കോച്ചിലും കയറി.

അതേസമയം, ട്രെയിന്‍ കുറ്റിപ്പുറം സ്‌റ്റേഷനിലെത്തിയപ്പോള്‍ കുട്ടിയുടെ അവസ്ഥ കണ്ട് കൂടെയുണ്ടായിരുന്ന യാത്രക്കാര്‍ ചങ്ങല വലിച്ച് നിറുത്തി. റെയില്‍വേ പോലീസ് വന്ന് അന്വേഷിക്കുമ്പോള്‍ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സില്‍ കുറ്റിപ്പുറത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ട്രെയിനില്‍ കോച്ചുകളില്‍ നിന്നും കോച്ചുകളിലേക്കുള്ള അലച്ചില്‍ കാരണമാകാം കുട്ടിയുടെ ആരോഗ്യനില മോശമായതെന്നാണ് ഡോക്ടര്‍മാരുടെ സംശയം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Toddler dies on her mother's lap after getting thrown out from train, Malappuram, News, Child, Hospital, Treatment, Allegation, Parents, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?