വെണ്‍പാലവട്ടത്ത് ബൈപാസില്‍ അപകട പരമ്പര; ബൈക്കുകളുടെ കൂട്ടിയിടിയില്‍ റോഡിലേക്ക് തെറിച്ചുവീണ് ശരീരം രണ്ടായി മുറിഞ്ഞ യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: (www.kvartha.com 17.12.2018) തിരുവനന്തപുരം വെണ്‍പാലവട്ടത്ത് ബൈപാസില്‍ അപകട പരമ്പര. ബൈക്കുകളുടെ കൂട്ടിയിടിയില്‍ റോഡിലേക്ക് തെറിച്ചുവീണ് ശരീരം രണ്ടായി മുറിഞ്ഞ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികരായ മറ്റ് രണ്ട് യുവാക്കള്‍ക്കും കാര്‍ യാത്രക്കാരായ രണ്ടുപേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.
ട്രാവന്‍കൂര്‍ മാളിലെ ഹോട്ടല്‍ ജീവനക്കാരനായ കല്ലറ പാങ്ങോട് ദാറുല്‍ ഇസ്ലാമില്‍ അബ്ദുള്‍ സലാമിന്റെ മകന്‍ ഒമറാണ് (22) മരിച്ചത്. മറ്റ് രണ്ട് ബൈക്കുകളിലായി ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പാങ്ങോട് സ്വദേശി ഷെഫീക്ക് (21), കടയ്ക്കല്‍ സ്വദേശി ഹൈഷാം(21) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.
കഴക്കൂട്ടത്ത് പോയി ഈഞ്ചയ്ക്കലിലേക്ക് തിരികെ വരികയായിരുന്ന ഇവരില്‍ ഒരാളുടെ ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ പിന്നാലെ വന്ന ബൈക്കുകള്‍ ഒന്നൊന്നായി ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഡിവൈഡറില്‍ ഇടിച്ചുകയറിയ ബൈക്കുകളില്‍ നിന്ന് ഇവര്‍ റോഡില്‍ പലഭാഗങ്ങളിലായി തെറിച്ചുവീണു.
ശരീരം വയറിന്റെ ഭാഗത്തുവച്ച് രണ്ടായി മുറിഞ്ഞു മാറിയ ഒമര്‍ തല്‍ക്ഷണം മരിച്ചു. ഷെഫീക്കിന് കാലിനാണ് പരിക്കേറ്റത്. ഹൈഷാമിന് നിസാര പരിക്കേറ്റു. റോഡില്‍ തെറിച്ചുവീണതിനിടെ കമ്പിയിലോ മറ്റോ ഇടിച്ചതാകാം ഒമറിന്റെ ശരീരം രണ്ടായി മുറിയാനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
ഒമറിന്റെ മൃതദേഹം റോഡില്‍ കിടന്നതിനാല്‍ പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍ത്തിയ ലോറിക്ക് പിന്നില്‍ അതുവഴിവന്ന ഇന്നോവ കാറിടിച്ചായിരുന്നു രണ്ടാമത്തെ അപകടം. കണിയാപുരം സ്വദേശി ഹസനും ഇയാളുടെ സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ഹസനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും സുഹൃത്തിനെ ഫോര്‍ട്ടിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പേട്ട പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കി. ഒമറിന്റെ മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ പേട്ട പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: One killed in bike accident, Thiruvananthapuram, News, Accidental Death, Obituary, hospital, Treatment, Injured, Medical College, Dead, Dead Body, Kerala.

Powered by Info News For You

Comments
Post a Comment