കാല്‍നടയായി ശബരിമലയിലേക്ക് പുറപ്പെട്ട കാസര്‍കോട് സ്വദേശിയായ അയ്യപ്പഭക്തന്‍ പിക്കപ്പ് വാനിടിച്ച് മരിച്ചു

കാസര്‍കോട് (www.evisionnews.co): ശബരിമലയിലേക്ക് കാല്‍നടയായി പോകുകയായിരുന്ന അയ്യപ്പഭക്തന്‍ പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു. കാസര്‍കോട് പൈവളിക സ്വദേശി കൃഷ്ണപ്പ (55)യാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെ പയ്യന്നൂര്‍ എടാട്ടാണ് അപകടം. കൃഷ്ണപ്പയും മറ്റ് അയ്യപ്പഭക്തന്മാരും കാല്‍നടയായി ശബരിമല ദര്‍ശനം നടത്താന്‍ പോകുകയായിരുന്നു. റോഡരികില്‍കൂടി നടന്നു പോകുന്നതിനിടയിലാണ് കണ്ണൂര്‍ ഭാഗത്ത് നിന്ന് ലോഡുമായി കാസര്‍കോട്ടേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ ഇടിച്ചു തെറിപ്പിച്ചത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാലു ദിവസം മുമ്പാണ് കൃഷ്ണപ്പയും സുഹൃത്തുക്കളും കാല്‍നടയായി ശബരിമല ദര്‍ശനം നടത്താന്‍ നാട്ടില്‍ നിന്നും പുറപ്പെട്ടത്. അപകടംവരുത്തിയ പിക്കപ്പ് വാനും ഡ്രൈവറെയും പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?