അധ്യാപകര്‍ക്ക് പിന്നാലെ ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പിലൂടെ ഡോക്ടര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും നഷ്ടമായത് ലക്ഷങ്ങള്‍
കോട്ടയം: (www.kvartha.com 08.12.2018) അധ്യാപകര്‍ക്ക് പിന്നാലെ ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പിലൂടെ ഡോക്ടര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായി. കോട്ടയത്ത് സിഎംഎസ് കോളജിലെ രണ്ട് അധ്യാപകരുടെ 1.10 ലക്ഷം രൂപയാണ് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ അഞ്ച് അധ്യാപികമാരുടെ ഒന്നര ലക്ഷം രൂപയും നഷ്ടമായി. കാഞ്ഞിരപ്പള്ളിയില്‍ ഒരു അധ്യാപകന്റെ ഒരു ലക്ഷം രൂപയും തട്ടിപ്പുസംഘം അടിച്ചുമാറ്റിയിരുന്നു. ഇതുസംബന്ധിച്ച് പത്ത് കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഡോക്ടര്‍മാരുടെയും എഞ്ചിനീയര്‍മാരുടെയും ലക്ഷങ്ങള്‍ നഷ്ടമായതിന് കേസുകളുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ നിന്ന് സംഘം തട്ടിച്ചത് 15 ലക്ഷത്തിലധികം രൂപയാണ്. ജാര്‍ഖണ്ഡ് ജാംതാരയിലെ ഏഴ് സംഘങ്ങളാണ് തട്ടിപ്പിന് പിറകിലെന്ന് കേരള പോലീസ് സൈബര്‍ ഡോം കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പിന് തടയിടാന്‍ കേരള പോലീസ് ജാര്‍ഖണ്ഡ് ഡിജിപിയോടും റിസര്‍വ് ബാങ്കിനോടും ആവശ്യപ്പെട്ട് കത്ത് നല്‍കി.
പണ രഹിത ഇടപാടുകള്‍ നടത്താനുള്ള ബാങ്കിന്റെ ആപ്പ് ഹാക്ക് ചെയ്താണ് ഇടപാടുകാരുടെ വിശദവിവരങ്ങള്‍ തട്ടിപ്പുസംഘം ശേഖരിച്ചതെന്നാണ് അറിയുന്നത്. വിവിധ ബാങ്കുകളുടെ 59 ആപ്പുകളാണ് പണം കൈമാറാനായി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ആപ്പുകളുടെ സുരക്ഷാ ന്യൂനതകള്‍ മുതലെടുത്താണ് തട്ടിപ്പ്. എല്ലാ അക്കൗണ്ടുകളും മൊബൈല്‍ നമ്പറുമായി ബന്ധപ്പെടുത്തിയിരിക്കും.
ഈ നമ്പറിലേക്ക് ആദ്യം ഒരു എസ്എംഎസ് അയച്ചാണ് തട്ടിപ്പിന് തുടക്കം. എന്‍ക്രിപ്റ്റഡ് സന്ദേശമായതിനാല്‍ വായിച്ചാല്‍ മനസിലാവില്ല. പിന്നീട് ബാങ്ക് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഒരു ഫോണ്‍ വിളിയെത്തും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ റീ ആക്ടിവേറ്റ് ചെയ്യാനുള്ള നടപടിക്രമങ്ങളാണിതെന്ന് അറിയിക്കും. തുടര്‍ന്നാണ് മൊബൈലില്‍ ലഭിച്ച സന്ദേശം ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെടും. ഈ സന്ദേശം ലഭിക്കുന്നത് തട്ടിപ്പുകാരന്റെ നമ്പറിലേക്കായിരിക്കും.
ബാങ്കിന്റെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് സന്ദേശം ലഭിച്ച നമ്പര്‍ അതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഇതോടെ മനസിലാവും. തട്ടിപ്പുകാന്‍ ഫോണിലെ വെര്‍ച്വല്‍ ഐഡിയില്‍ ഈ അക്കൗണ്ടുകള്‍ ലിങ്ക് ആകും. ഈ സമയം എംപിന്‍ ജനറേറ്റ് ചെയ്യാനുള്ള ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) അക്കൗണ്ട് ഉടമയുടെ ഫോണിലെത്തും. ഈ നമ്പര്‍ പറഞ്ഞുകൊടുക്കാന്‍ തട്ടിപ്പുകാരന്‍ ആവശ്യപ്പെടും. ഒടിപി നമ്പര്‍ ലഭിക്കുന്നതോടെ എത്ര പണം വേണമെങ്കിലും തട്ടിപ്പുകാരന്‍ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാനാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottayam, Kerala, News, Online, Banking, Cheating, Cash, Online banking scams, Kerala police vigilant on phishing

Powered by Info News For You

Comments
Post a Comment