രാത്രി പട്രോളിംഗിനിടെ പോലീസിനെ അക്രമിച്ച പ്രതിക്കെതിരെ കാപ്പ ചുമത്തും

കാസര്‍കോട് (www.evisionnews.co): രാത്രി പട്രോളിംഗിനിടയില്‍ പോലീസുകാരനെ അക്രമിച്ച പ്രതിക്കെതിരെ കാപ്പ ചുമത്തിയേക്കും. സംഭവത്തില്‍ അറസ്റ്റിലായ വെള്ളിക്കോത്തെ ജിത്തു എന്ന വൈശാഖിനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ഹൊസ്ദുര്‍ഗ് എസ് ഐ വിഷ്ണുപ്രസാദും സംഘവും ജിത്തുവിനെ വീട്ടില്‍ നിന്നും അറസ്റ്റുചെയ്തത്.

ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സതീഷ് ബാബുവിനെ അക്രമിച്ച കേസിലാണ് ജിത്തു അറസ്റ്റിലായത്. കോഴിക്കോട് സ്വദേശികളെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ കൂടി ജിത്തു പ്രതിയാണ്. ഇയാള്‍ക്കെതിരെ കാപ്പ കുറ്റം ചുമത്താന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?