ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വര്‍ഗീയ കാര്‍ഡിറക്കുന്ന ആര്‍ എസ് എസും സംഘപരിവാറും നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നു: പി ജയരാജന്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.12.2018) ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വര്‍ഗ്ഗീയ കാര്‍ഡിറക്കുന്ന ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളും അവരുടെ മുന്‍ നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് ആചാര്യന്‍ മോഹന്‍ ഭഗവതിന്റെ സാന്നിദ്ധ്യത്തില്‍ 1400 പ്രതിനിധികള്‍ പങ്കെടുത്ത ഉന്നത ശിബിരത്തിന്റെ പ്രധാനപ്പെട്ട ആവശ്യം ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനമായിരുന്നു. സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് ആര്‍എസ്എസ് ശിബിരം നടന്നത്.
ക്ഷേത്രത്തില്‍ പുരുഷന്‍ പ്രവേശിക്കുന്നിടത്തൊക്കെ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നായിരുന്നു ആര്‍എസ്എസിന്റെ അന്നത്തെ ആവശ്യം. എന്നാല്‍ കേരളത്തിലെ വിശ്വാസികളെ കബളിപ്പിച്ച് സ്ത്രീ ക്ഷേത്ര പ്രവേശന കാര്യത്തില്‍ ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളും മലക്കം മറിയുകയായിരുന്നു. കണ്ണൂരില്‍ സംഘപരിവാര്‍ സംഘടിപ്പിച്ച ഭാഗവത പാരായണ യജ്ഞത്തിന്റെ മറവില്‍ പിണറായി വിജയനെയും ഇടത് സര്‍ക്കാരിനെയും വിമര്‍ശനം നടത്തിയവര്‍ക്കെതിരെ ഭാഗവത യജ്ഞത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ തന്നെ പരസ്യമായി പ്രതികരിച്ചുവെന്നും ജയരാജന്‍ വെളിപ്പെടുത്തി.
സാമൂഹിക സാംസ്‌കാരിക കായിക മേഖലയിലെ സജീവസാന്നിധ്യമായ അതിയാമ്പൂര്‍ പാര്‍ക്കോ ക്ലബ്ബിന്റെ 29-ാം വാര്‍ഷികവും സുശീല ഗോപാലന്‍ അനുസ്മരണം അതിയാമ്പൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ. എ രാജ്മോഹനന്‍ അധ്യക്ഷത വഹിച്ചു. എ കെ നാരായണന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് പി കെ നിഷാന്ത്, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, എം രാഘവന്‍, ശശിധരന്‍, പി കുഞ്ഞികൃഷ്ണന്‍, വേണുരാജ് കോടോത്ത്, എം കെ വിനോദ്, തുടങ്ങിയവര്‍ സംസാരിച്ചു. കെ അനില്‍ കുമാര്‍ സ്വാഗതവും ബി ഗംഗാധരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അങ്കണ്‍വാടി കുട്ടികളുടെ നൃത്തസന്ധ്യയും പൊള്ളാച്ചി മുത്തുവും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, P Jayarajan against RSS
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment