ജാതിയും വര്‍ഗീയതയും ഇളക്കിവിട്ട് വനിതാ മതിലിനെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കാനം രാജേന്ദ്രന്‍
തിരുവനന്തപുരം:(www.kvartha.com 27/12/2018) വനിതാ മതിലിലേക്ക് ബി ഡി ജെ എസ് പങ്കാളിത്തം സ്വാഗതം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജാതിയും വര്‍ഗീയതയും ഇളക്കിവിട്ട് വനിതാ മതിലിനെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വനിതാ മതിലിന് രാഷ്ട്രീയ കക്ഷി ഭേദമില്ലെന്നും മനുഷ്യന്റെ പ്രശ്‌നമെന്ന നിലയില്‍ ഏത് സംഘടനക്കും പങ്കെടുക്കാമെന്നും തെറ്റുതിരുത്തി തിരിച്ചു വരുന്നുവെങ്കില്‍ അതിനെ സ്വാഗതം ചെയ്യണമെന്നും കാനം വ്യക്തമാക്കി. 50 ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്നാണ് എല്‍ ഡി എഫ് കണക്കുകൂട്ടല്‍.
ഇനി എന്‍എസ്എസ് സമദൂരം പറയരുത്. വിശദമായ ചര്‍ച്ചക്കു ശേഷമാണ് നാല് പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയത്. ആര്‍ ബാലകൃഷ്ണപിള്ളയുമായി ബന്ധമുണ്ടാക്കിയത് പരസ്യമായാണ്. പാര്‍ട്ടികളെ ഉള്‍പ്പെടുത്താനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് തരണം. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനുള്ള തയ്യാറാടെപ്പ് ആരംഭിച്ചുവെന്നും കാനം കൂട്ടിച്ചേര്‍ത്തു. എല്‍ ഡി എഫിന്റെ അടിത്തറ വര്‍ദ്ധിക്കട്ടെയെന്നും എന്തിനാണ് തര്‍ക്കിക്കുന്നതെന്നും കാനം ചോദിച്ചു.
ശബരിമലയ്ക്ക് മുമ്പും ശേഷവും എന്ന രാഷ്ട്രീയ സാഹചര്യമില്ല. സര്‍ക്കാര്‍ ശബരിമലയില്‍ ഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍ 230 കോടി ചെലവാക്കിയിട്ടുണ്ട്. ക്ഷേത്രപ്രവേശന വിളംബരം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നോക്കകാരന് പ്രവേശനം ലഭിച്ചത്. വിധി വന്ന് പിറ്റേ ദിവസം ഒമ്പത് മണിക്ക് തന്നെ അത് നടപ്പാക്കാന്‍ കഴിയില്ല. പക്ഷെ വിധി നടപ്പാക്കും എന്നതില്‍ തര്‍ക്കമില്ലെന്നും കാനം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, CPI, LDF, Kanam Rajendran on women wall

Powered by Info News For You

Comments
Post a Comment