പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞു വീണു; താങ്ങിപ്പിടിച്ച് ഗവര്‍ണര്‍

അഹമ്മദ്‌നഗര്‍: (www.kvartha.com 07.12.2018) പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞു വീണു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ മഹാത്മാ ഗാന്ധി ഫുലേ കൃഷി വിദ്യാപീഠ് (എംപികെവി) കാര്‍ഷിക സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കവെയാണ് അദ്ദേഹം വേദിയില്‍ കുഴഞ്ഞുവീണത്.

ദേശീയ ഗാനത്തിനിടെ കുഴഞ്ഞുവീണ ഗഡ്കരിയെ മഹാരാഷ്ട്ര ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു താങ്ങിപ്പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗഡ്കരിയുടെ നില തൃപ്തികരമാണ്.

Nitin Gadkari Faints on Stage at University Convocation in Maharashtra, Minister, Hospital, Treatment, Governor, Video, National

അന്തരീക്ഷത്തിലെ കനത്ത ചൂടും രക്തത്തില്‍ പഞ്ചസാരയുടെ അളവു കുറഞ്ഞതുമാണ് കുഴഞ്ഞുവീഴുന്നതിനു കാരണമായതെന്നു നിതിന്‍ ഗഡ്കരി പിന്നീട് ട്വീറ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nitin Gadkari Faints on Stage at University Convocation in Maharashtra, Minister, Hospital, Treatment, Governor, Video, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?