താന്‍ ഇടതുമുന്നണിയില്‍ പുതിയതല്ല; മുന്നണി വിപുലീകരണത്തെ വിമര്‍ശിച്ച വി എസിന് മറുപടിയുമായി ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: (www.kvartha.com 28.12.2018) മുന്നണി വിപുലീകരണത്തെ വിമര്‍ശിച്ച വി എസിന് മറുപടിയുമായി കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള രംഗത്ത്. ഇടതുമുന്നണി വിപുലീകരണത്തില്‍ അതൃപ്തി അറിയിച്ച് വി എസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ബാലകൃഷ്ണപ്പിള്ളയുടെ മറുപടി. താന്‍ ഇടതുമുന്നണിയില്‍ പുതുമുഖമല്ലെന്നും ഔപചാരികമായി മുന്നണിയില്‍ എടുത്തുവെന്നെ ഉള്ളൂവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വിഎസിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലഹരണപ്പെട്ട ആചാരങ്ങള്‍, സ്ത്രീവിരുദ്ധത തുടങ്ങിയവ ഉയര്‍ത്തിപ്പിടിക്കുന്നവര്‍, വര്‍ഗീയ കക്ഷികള്‍ തുടങ്ങിയവര്‍ക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണി എന്നായിരുന്നു വിഎസിന്റെ പ്രസംഗം. കുടുംബത്തില്‍ പിറന്നവര്‍ ശബരിമലയില്‍ പോകില്ലെന്ന നിലപാടുള്ളവര്‍ മുന്നണിക്ക് ബാധ്യതയാകുമെന്നും വിഎസ് പറഞ്ഞിരുന്നു.

ശബരിമല വിഷയത്തില്‍ വിശ്വാസികളെ അനുകൂലിച്ച് ബാലകൃഷ്ണപിള്ള നേരത്തെ രംഗത്തുവന്നിരുന്നു. ആചാരങ്ങള്‍ സംരക്ഷിക്കണമെന്നതാണ് തന്റെ നിലപാട്. കുടുംബത്തില്‍ പിറന്ന യുവതികളാരും ശബരിമലയില്‍ പോകാന്‍ തയ്യാറാകില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു. ഇതാണ് വി എസ് വടിയായി ഉപയോഗിച്ചത്.

ഇന്ത്യന്‍ ഭരണഘടന വിശകലനം ചെയ്ത് സുപ്രിംകോടതി ശരിയായ നിലയില്‍ വിലയിരുത്തിയ സ്ത്രീ സമത്വം ഉറപ്പാക്കുന്ന ആശയത്തെ പ്രത്യക്ഷമായും പരോക്ഷമായും എതിര്‍ക്കുന്നവരുണ്ട്. പുരുഷന്മാര്‍ക്ക് ചെല്ലാവുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന ഇടതുപക്ഷ നിലപാടാണ് സുപ്രിംകോടതി ഉയര്‍ത്തിപ്പിടിച്ചതെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ലോക് താന്ത്രിക് ജനതാദള്‍ എന്നീ പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.


Keywords: Kerala, Thiruvananthapuram, News, V.S Achuthanandan, Politics, INL, Kerala Congress (B), R Balakrishnappillai against VS 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?