കുട്ടി ഡ്രൈവിംഗ് വേണ്ട! നടപടി കര്‍ശനമാക്കി പോലീസ്, മകന് ബൈക്കോടിക്കാന്‍ നല്‍കിയതിന് പിതാവിനെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 05.12.2018) പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിക്കുന്നതിനെതിരെ നടപടി കര്‍ശനമാക്കി പോലീസ്. മകന് ബൈക്കോടിക്കാന്‍ നല്‍കിയതിന് പിതാവിനെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെ പരവനടുക്കത്ത് നടത്തിയ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ച ബൈക്ക് പോലീസ് പിടികൂടി.

കെ എല്‍ 14 ക്യു 8701 നമ്പര്‍ ബൈക്കാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് ചെമ്മനാട് കുന്നുമ്മല്‍ ഹൗസില്‍ കൊട്ടന്റെ മകന്‍ നാരായണനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കുട്ടികള്‍ ബൈക്കില്‍ പറപറക്കാന്‍ അനുവദിക്കില്ലെന്നും ലൈസന്‍സില്ലാതെ ഹെല്‍മറ്റ് ധരിക്കാതെയും ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരെയും പിടികൂടാന്‍ വരുംദിവസങ്ങളില്‍ പോലീസ് പരിശോധന വ്യാപിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bike, Police, case, Minor driving; case against Father
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?