മനോഹര്‍ പരിക്കറിന്റെ രോഗാവസ്ഥയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണം: ബിജെപി

പനാജി: (www.kvartha.com 18-12-2018) ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കറിന്റെ രോഗാവസ്ഥയെ കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി. കഴിഞ്ഞ ദിവസം രോഗബാധിതനായ മനോഹര്‍ പരിക്കര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രണ്ട് പാലങ്ങള്‍ സന്ദര്‍ശിച്ചത് കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിന് കാരണമായിരുന്നു.

ഗോവയില്‍ ഭരണം നടക്കുന്നില്ലെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് 'ജന അക്രോഷ്' റാലികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ രണ്ട് മാസമായി കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെ ഉയര്‍ത്തിക്കാട്ടി വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.  എന്നാല്‍ ജനങ്ങളുടെ ഭാഗത്തുനിന്നും കോണ്‍ഗ്രസിന് ഒരു പ്രതികരണവും ലഭിക്കുന്നില്ല. പരിക്കര്‍ സംസ്ഥാനത്തിന് നല്‍കിയിട്ടുള്ള സംഭാവനകളെ കുറിച്ച് ജനങ്ങള്‍ക്ക് അറിയാം- ബിജെപി ജനറല്‍ സെക്രട്ടറി സദാനന്ദ തനവഡെ പറഞ്ഞു.

National, Goa, Manohar Parikkar

പാന്‍ ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിതനായ പരിക്കര്‍ ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ ചികില്‍സയിലാണ്. ഗോവയിലും മുംബൈയിലും ന്യൂയോര്‍ക്കിലും ഡല്‍ഹിയിലുമായി നിരവധി ആശുപത്രികളില്‍ പരിക്കര്‍ ചികില്‍സ തേടി.

രോഗബാധിതനെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച് മറ്റൊരാളെ ഭരണകാര്യങ്ങള്‍ ഏല്പിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: PANAJI: A day after Goa Chief Minister Manohar Parrikar inspected two under-construction bridges, the ruling Bharatiya Janata Party (BJP) on Monday said the Congress should stop politicising his health issue.

Keywords: National, Goa, Manohar Parikkar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?