ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ്; നടിക്ക് സ്വകാര്യ സുരക്ഷ തുടരുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍

കൊച്ചി:(www.kvartha.com 20/12/2018) ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ പോലീസ് സുരക്ഷ ആവശ്യപ്പെട്ട് നടി ലീന മരിയ പോള്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. നടിക്ക് സ്വകാര്യ സുരക്ഷ ജീവനക്കാരെ നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബ്യുട്ടിപാര്‍ലറിനു മതിയായ സംരക്ഷണം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

താരത്തിന്റെ കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവയ്പ്പുണ്ടായ പശ്ചാത്തലത്തിലായിരുന്നു സ്ഥാപനത്തിനും തനിക്കും പോലീസ് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ഇപ്പോഴും രവി പൂജാരിയില്‍ നിന്ന് ഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ലീന വ്യക്തമാക്കിയിരുന്നു.

News, Kochi, Kerala, Police, Court, Investigates, Beauty parlor gun attack: No objection on maintaining personal security for actress


എന്നാല്‍ ലീനയ്ക്ക് നിലവില്‍ ആയുധങ്ങളോട് കൂടിയ രണ്ട് സുരക്ഷ ജീവനക്കാരുടെ സംരക്ഷണം ഉണ്ടെന്നും അത് തുടരുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലീന മരിയ പോളും ഇക്കാര്യം അംഗീകരിച്ചതോടെയാണ് ഹര്‍ജി കോടതി തീര്‍പ്പാക്കിയത്.

ലീനയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറിനു പോലീസ് കാവല്‍ തുടരുമെന്നും സംരക്ഷണം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവില്‍ ലീനയ്ക്കും ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറിനുമെതിരെ പണമിടപാടുമായി ബന്ധപ്പെട്ട മൂന്ന് കേസ് ഉണ്ട്. സംസ്ഥാനത്തെ കേസുകളുടെ വിശദാംശം പോലീസ് പരിശോധിക്കുകയാണ്.

ഐജിയുടെ മേല്‍നോട്ടത്തില്‍ രണ്ട് സംഘം ബംഗളൂരു, മുബൈ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുകയാണ്. സുകേഷിന്റെ പേരില്‍ 70ഓളം കേസ് ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലീനയ്‌ക്കെതിരായ കേസുകളില്‍ പോലീസിന് ഉചിതമായ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യതമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Police, Court, Investigates, Beauty parlor gun attack: No objection on maintaining personal security for actress


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?