കൊറഗ ജീവിതത്തിന്റെ വ്യഥയും നോവും കലര്‍ന്ന കഥ പറഞ്ഞ് 'പുള്ളാഞ്ചി'

കാസര്‍കോട്: (www.kasargodvartha.com 14.12.2018) കൊറഗ ജീവിതത്തിന്റെ വ്യഥയും നോവും കലര്‍ന്ന കഥ പറയുന്ന 'പുള്ളാഞ്ചി' എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുകയാണ്. കാസര്‍കോട് ബദിയടുക്ക കോളനിയിലെ കൊറഗ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രൂപംകൊണ്ടതാണ് ഈ ചിത്രം. 'പുള്ളാഞ്ചി' എന്നാല്‍ ഒരു കാട്ടുവള്ളിയാണ്. ഇത് മെടഞ്ഞ് ജീവിതം മുന്നോട്ട് നയിക്കുന്ന ഗോത്രവര്‍ഗ്ഗ വിഭാഗത്തിന്റെ ദയനീയതയുടെ കഥ പറയുകയാണ് ചിത്രം.

കൊറഗ ജനവിഭാഗങ്ങളുടെ ഉന്നതിക്ക് വേണ്ടി എല്ലാം നല്‍കുന്നുണ്ട് എന്ന് ഭരണകൂടങ്ങള്‍ പറയുമ്പോള്‍ തന്നെ അവകാശപ്പെട്ടത് എന്തെല്ലാമെന്നതു പോലും അറിയാത്ത ഒരു ജനതയുടെ നിഷ്‌ക്കളങ്ക ജീവിതത്തിന്റെ എടുകളാണീ ചിത്രത്തിലുള്ളത്. ഗിരീഷ് മക്രേരി രചനയും സംവിധാനവും നിര്‍വ്വഹിച്ച് റിഥം ക്രിയേഷന്‍സിന്റെ ബാനറില്‍ വിനോദ് കോയിപ്പറമ്പത്ത് നിര്‍മ്മിച്ച 'പുള്ളാഞ്ചി' കോഴിക്കോട് നടന്ന ചടങ്ങില്‍  എം.പി. വീരേന്ദ്രകുമാര്‍ എം.പിയാണ് സിനിമാ താരം നിലാഞ്ജനയ്ക്ക് (ആമി ഫെയിം) സി. ഡി. കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തത്.

വിശക്കുന്നവരെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം ഭരണകൂടങ്ങള്‍ പോലും ശബരിമല പോലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് ഇത് പോലുള്ള ജനവിഭാഗങ്ങളെ അവഗണിക്കുമ്പോഴാണ് പുള്ളാഞ്ചി എന്ന ചിത്രം സമൂഹത്തില്‍ പ്രസക്തമാകുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Film, Pullanchi film released
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?