കെ എസ് ടി പി റോഡില്‍ അപകടം തുടര്‍ക്കഥ; കാറിനു പിറകില്‍ ബൈക്കിടിച്ച് യുവാക്കള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
ഉദുമ: (www.kasargodvartha.com 25.12.2018) കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ അപകടം തുടര്‍ക്കഥ. കാറിനു പിറകില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ ഉദുമ ടൗണില്‍ വെച്ചാണ് അപകടമുണ്ടായത്. കളനാട് സ്വദേശിയായ യുവാവിനാണ് ഗുരുതരമായി പരിക്കേറ്റതെന്നാണ് വിവരം. യുവാവിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ബേക്കല്‍ കോട്ടയിലേക്ക് പോവുകയായിരുന്ന കര്‍ണാടക സ്വദേശികളായ കുടുംബം സഞ്ചരിക്കുകയായിരുന്ന കാറിനു പിറകിലാണ് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാക്കളെ ഓടിക്കൂടിയ നാട്ടുകാരാണ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചത്. ഇതില്‍ ഒരു യുവാവിനെ നില ഗുരുതരമായതിനാല്‍ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
വിവരമറിഞ്ഞ് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് അല്‍പനേരം റോഡില്‍ ഗതാഗതം തടസപ്പെട്ടു. പോലീസിടപെട്ട് ഗതാഗതം പുന:സ്ഥാപിക്കുകയും അപകടത്തില്‍പെട്ട വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കെ എസ് ടി പി റോഡില്‍ അപകടം തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. അപകടമില്ലാത്ത ഒരു ദിവസവും ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തിങ്കളാഴ്ച മാത്രം മൂന്നോളം അപകടങ്ങള്‍ കെ എസ് ടി പി റോഡിലുണ്ടായി. നല്ല റോഡായതിനാല്‍ വാഹനങ്ങള്‍ അമിത വേഗതയില്‍ ചീറിപ്പായുന്നതാണ് കൂടുതലും അപകടത്തിന് കാരണമാകുന്നതെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Road, Accident, Bike-Accident, Accident in KSTP Road; Bike hits Car, 2 injured
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment