വനിതകള്‍ക്കു മാത്രമായി പാര്‍ട്ടി രൂപം കൊണ്ടു, നാഷണല്‍ വിമന്‍സ് പാര്‍ട്ടി

ന്യൂഡല്‍ഹി: (www.kvartha.com 24.12.2018) സ്ത്രീകള്‍ക്കു മാത്രമായി പുതിയ പാര്‍ട്ടി നിലവില്‍ വന്നു. യുഎസിലെ ദശകങ്ങള്‍ പഴക്കമുള്ള നാഷനണല്‍ വിമന്‍സ് പാര്‍ട്ടിയില്‍ നിന്നു പ്രചോദിതയായ 36 കാരിയായ ഡോക്ടറും സാമൂഹിക പ്രവര്‍ത്തകയുമായ ശ്വേത ഷെട്ടിയാണ് പാര്‍ട്ടിയുടെ അധ്യക്ഷ. നാഷണല്‍ വിമന്‍സ് പാര്‍ട്ടി (എന്‍ ഡബ്ല്യുപി) എന്നാണ് പാര്‍ട്ടിയുടെ പേര്.

പാര്‍ലമെന്റില്‍ സ്ത്രീ സംവരണത്തിനു വേണ്ടിയും ജോലി സ്ഥലത്തെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേയും പുതിയ പാര്‍ട്ടി ശബ്ദിക്കും. സ്ത്രീകളെ പ്രത്യേകിച്ച് അടിച്ചമര്‍ത്തപ്പെട്ടവരെ പ്രതിനിധാനം ചെയ്യുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഓഫീസുകളില്‍ നിന്ന് ഓഫീസുകളിലേക്ക് പ്രതീക്ഷയോടെ ഓടുന്നവര്‍ക്ക് അവസാനം ഒന്നും ലഭിക്കുന്നില്ല. ഗാര്‍ഹിക പീഡനത്തിന് ഇരയായവര്‍ക്കും സാമൂഹികാവസ്ഥയ്‌ക്കെതിരെ ശബ്ദിക്കുന്നവര്‍ക്കും വേണ്ടി പാര്‍ട്ടി നിലകൊള്ളും എന്നും ഷെട്ടി പറഞ്ഞു.

Women's only political party launched in Delhi, New Delhi, News, Women, Doctor, Parliament, Politics, Office, National

2012ല്‍ തന്നെ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നേടിയെടുക്കലാണ് വനിതാ പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്. സ്ത്രീകള്‍ക്കെതിരെ നിരന്തരം ആക്രമണം നടക്കുന്നു. സ്ത്രീകള്‍ക്കു വേണ്ടി പരിഷ്‌കാരങ്ങള്‍ നടക്കുന്നില്ല.

ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ മുഴുവനും പുരുഷാധിപത്യമാണ്. സ്ത്രീകള്‍ എപ്പോഴും ഒഴിവാക്കപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു സംബന്ധിച്ച് ഷെട്ടി കൂടുതല്‍ വിശദീകരിച്ചില്ല.

വനിതാ ശാക്തീകരണത്തിനാണ് പുതിയ പാര്‍ട്ടി പ്രധാനമായും ഊന്നല്‍ നല്‍കുക. തെലുങ്കാന മഹിളാ സമിതിയുടെ 1.45 ലക്ഷം വനിതാ അംഗങ്ങളുടെ പിന്തുണ പുതിയ പാര്‍ട്ടിക്കുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Women's only political party launched in Delhi, New Delhi, News, Women, Doctor, Parliament, Politics, Office, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?